സ്തനാർബുധം വലിയ ഭീഷണി, 2040 ഓടെ പ്രതിവർഷം 10 ലക്ഷം മരണങ്ങളുണ്ടാകാമെന്ന് ലാൻസെറ്റ് പഠനം

അഭിറാം മനോഹർ
ചൊവ്വ, 16 ഏപ്രില്‍ 2024 (19:31 IST)
2040 ആകുമ്പോഴേക്കും സ്തനാര്‍ബുധം ബാധിച്ച് പ്രതിവര്‍ഷം ദശലക്ഷം ആളുകള്‍ക്ക് മരണം സംഭവിക്കാമെന്ന് റിപ്പോര്‍ട്ട്. ലാന്‍സെറ്റ് കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020വരെയുള്ള അഞ്ച് വര്‍ഷക്കാലയളവില്‍ ഏകദേശം 78 ലക്ഷ സ്ത്രീകള്‍ക്കാണ് സ്തനാര്‍ബുധം കണ്ടെത്തിയത്. അതേവര്‍ഷം തന്നെ 6,85,000 സ്ത്രീകള്‍ സ്തനാര്‍ബുധം ബാധിച്ച് മരിക്കുകയും ചെയ്തു.
 
75 വയസെത്തുന്നതിന് മുന്‍പ് സ്ത്രീകളില്‍ സ്തനാര്‍ബുധം കണ്ടെത്താനുള്ള സാധ്യത 12ല്‍ ഒന്ന് എന്ന രീതിയിലാണ്. 2040 ആകുമ്പോഴേക്ക് രോഗം മൂലമുള്ള മരണം പ്രതിവര്‍ഷം ഒരു ദശലക്ഷം എന്ന തോതിലാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ആരോഗ്യപരിരക്ഷാ സൗകര്യങ്ങള്‍ വേണ്ടത്രയില്ലാത്ത രാജ്യങ്ങളില്‍ വലിയ വെല്ലുവിളിയാകും രോഗമുണ്ടാക്കുക. താങ്ങാനാവത്ത ചികിത്സചിലവ് തന്നെയാണ് പ്രധാന വെല്ലുവിളി.

അനുബന്ധ വാര്‍ത്തകള്‍

Next Article