രാത്രി പട്ടിണി കിടന്നാലും കുഴപ്പമില്ല, രാവിലെ ഒരിക്കലും അങ്ങനെ ചെയ്യരുത്; അറിഞ്ഞിരിക്കാം പ്രത്യാഘാതങ്ങള്‍

Webdunia
ശനി, 13 മെയ് 2023 (11:26 IST)
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. രാത്രി കാലി വയറുമായി കിടന്നാലും രാവിലെ പട്ടിണി കിടക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഒരു ദിവസത്തേക്ക് ആവശ്യമാണ് ഊര്‍ജ്ജം നമുക്ക് ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തില്‍ നിന്നാണ്. രാവിലെ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. നിത്യവും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അത് എന്തൊക്കെയാണെന്ന് നോക്കാം...
 
പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോള്‍ ശരീരത്തിനു ആവശ്യമായ പോഷകങ്ങള്‍ നഷ്ടപ്പെടുന്നു 
 
ഊര്‍ജ്ജം ഇല്ലാതാകുകയും മാനസികാവസ്ഥയെ പോലും ബാധിക്കുകയും ചെയ്യുന്നു 
 
വൈജ്ഞാനിക പ്രവര്‍ത്തനത്തെ ബാധിക്കുന്നു 
 
മെറ്റാബോളിസത്തെ മന്ദഗതിയിലാക്കുന്നു 
 
ശരീരഭാരം കൂടാന്‍ കാരണമാകുന്നു 
 
മൈഗ്രേയ്ന്‍ ഉണ്ടാകാന്‍ കാരണമാകുന്നു 
 
ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുന്നു 
 
പ്രതിരോധശേഷി കുറയുന്നു 
 

അനുബന്ധ വാര്‍ത്തകള്‍

Next Article