ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയാണ് പ്രധാനമായും മുട്ട കഴിക്കുന്നവരില്‍ കുറവായി കാണപ്പെട്ടത്. ഹാര്‍ട്ട് എന്ന പേരിലുള്ള ഒരു മെഡിക്കല്‍ ജേണിലില്‍ പഠനം പ്രസിദ്ധീകരിച്ചു. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിലും മുട്ട സഹായിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ നിന്ന് മനസിലായത്.
വളരെയധികം പ്രോട്ടീന്‍ ഉള്ള ഭക്ഷണപദാര്‍ഥമാണ് മുട്ട. പക്ഷേ, അതേസമയം തന്നെ വളരെ കൂടിയ അളവില്‍ കൊളസ്ട്രോളും മുട്ടയില്‍ ഉണ്ട്. ഹൃദ്രോഗത്തെ നേരിട്ട് ബാധിക്കാന്‍ സാധ്യതയുള്ള ഘടകമാണ് കൊളസ്ട്രോള്‍. ഈ സാഹചര്യത്തിത്തില്‍ മുട്ട കഴിക്കുന്നത് ഹൃദ്രോഗം ഒഴിവാക്കാനും സഹായിക്കും എന്നത് കൗതുകമുണ്ടാക്കിയിരിക്കുകയാണ്.