ഉച്ചമയക്കം രക്ത സമ്മർദ്ദത്തെ കുറക്കുമോ ? ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം !

Webdunia
ഞായര്‍, 10 മാര്‍ച്ച് 2019 (14:17 IST)
ഉച്ചക്ക് ഉറങ്ങുന്നത് അത്ര നല്ല ശീലമല്ല എന്നാണ് നമ്മൾ പൊതുവെ കേട്ടിട്ടുള്ളത്. എന്നാലിതാ പകലിൽ ഉറങ്ങുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യും എന്ന് കണ്ടെത്തിയിരിക്കുകയാണ് പഠനം. ഉച്ചമയക്കം രക്തസമ്മർദ്ദത്തെ കുറക്കുന്നു എന്ന ആരെയും അമ്പരപ്പിക്കുന്ന കണ്ടെത്തലാണ് ഉണ്ടായിരിക്കുന്നത്.
 
ഉച്ചക്ക് സ്ഥിരമായി ഉറങ്ങുന്നവരിൽ രക്തസമ്മദ്ദം കുറഞ്ഞുവരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഒന്ന് ഉറങ്ങി എണീക്കുന്നതോടെ കൂടുതൽ ഉൻ‌മേഷം കൈവരുന്നതായും മൂഡ് ഓഫ് സ്ട്രസ് തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഇല്ലാതാകുന്നതായും പഠനത്തിൽ പഠയുന്നു. പകലിലെ ചെറു മയക്കങ്ങൾ മൂന്ന് മില്ലി ഗ്രാം വരെ രക്തസമ്മർദ്ദം കുറക്കുന്നു എന്ന് കണക്കുകളുടെ അടിസ്ഥാനത്തിലാണ് പഠനം വ്യക്തമാക്കുന്നത്.
 
പകൽ വെറും ഒരു മിനിറ്റ് ഉറങ്ങുമ്പോഴാണ് മൂന്ന് മില്ലിഗ്രം വരെ രക്ത സമ്മർദ്ദം കുറയുന്നത്. ഇതുവഴി ഹൃദയാഘാതത്തിനുള്ള സാധ്യത 10 ശതമാനം വരെ കുറയുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പകലുറക്കം ഒരുപാട് ദൈർഖ്യമേറിയതാവരുത് എന്നും ഗവേഷകർ പറയുന്നുണ്ട്. 30 മിനിറ്റോ അതിൽ തഴെയോ ഉള്ള ചെറു മയക്കങ്ങളാണ് ആരോഗ്യത്തിന് ഗുണകരം. മണിക്കൂറുകളോളം പകൽ കിടന്നുറങ്ങുന്നത് വിപരീത ഫലമാണ് ഉണ്ടാക്കുക.   

അനുബന്ധ വാര്‍ത്തകള്‍

Next Article