ദിവസവും രണ്ടുവാഴപ്പഴങ്ങള്‍ വീതം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ നിരവധി!

സിആര്‍ രവിചന്ദ്രന്‍

ശനി, 22 ഒക്‌ടോബര്‍ 2022 (13:47 IST)
പഴം ആരോഗ്യത്തിന് ഗുണകരമാണെന്ന്എല്ലാവര്‍ക്കും അറിയാവുന്നതാണ്. കാര്‍ബോ ഹൈഡ്രേറ്റുകള്‍, ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍, ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയവ വാഴപ്പഴത്തില്‍ സുലഭമാണ്. പോഷക മൂല്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതും വാഴപ്പഴം തന്നെ.
 
ദിവസവും രണ്ട് ഏത്തപ്പഴമെങ്കിലും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വാഴപ്പഴത്തില്‍ സൂക്രോസ്, ഗ്ലൂക്കോസ്, ഫ്രക്‌റ്റോസ് എന്നീ പ്രകൃതിദത്തമായ മൂന്നു പഞ്ചസാരകളാണുള്ളത്. ദിവസവും രണ്ട് വാഴപ്പഴം കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കാമെന്നാണ് നേരത്തേ തെളിഞ്ഞതാണ്.
 
ശ്വേത രക്താണുക്കളുടെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിച്ച് രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിലും വാഴപ്പഴത്തിന്റെ പങ്ക് ചെറുതല്ല. കൂടാത ദഹന സംബന്ധ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും, ദിവസേന വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. ശരീര ഭാരം കുറയ്ക്കുന്നതിനും ദിവസം ഒരു വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍