ആധുനികയുഗത്തിൽ അസുഖമാണ് എല്ലാവർക്കും. മുൻകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന അസുഖങ്ങൾ പലതും യുവാക്കൾക്കിടയിൽ ഇപ്പോഴുണ്ട്. നടുവേദനയും കഴുത്തുവേദനയും ഇന്ന് പ്രായഭേദമന്യേ സര്‍വസാധാരണമായി മാറിയിരിക്കുകയാണ്.
ആധുനിക മനുഷ്യന്റെ ജീവിത രീതിയാണ് ഒരു പരിധിവരെ വര്‍ധിച്ചുവരുന്ന ഈ രോഗങ്ങള്‍ക്ക് കാരണം. കംപ്യൂട്ടറിനു മുന്‍പിലും ഒഫീസുകളിലും മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരിലും വളരെ ദൂരം യാത്ര ചെയ്യുന്നവരിലും അധ്വാനം തീരെയില്ലാത്തവരിലും വ്യായാമം ചെയ്യാത്തവരിലും നടുവേദനയും കഴുത്തുവേദനയും കണ്ട് വരുന്നു.
മനുഷ്യ ശരീരത്തിലെ അസഥികളുടെ പ്രവർത്തനക്ഷമതയാണ് ഇതിന് പ്രധാന കാരണം. അസ്ഥികള്‍ക്ക് രോഗം ബാധിക്കുമ്പോള്‍ ശരീരത്തിന്റെ ആകെ പ്രവര്‍ത്തനങ്ങള്‍ താറുമാറാകാന്‍ സാധ്യതയുണ്ട്. തണുത്ത ആഹാരങ്ങള്‍ തുടര്‍ച്ചയായി കഴിക്കുന്നതും, അധികം ഉറക്കമൊഴിയുന്നതും, അമിതാധ്വാനവും ഇത്തരം വേദനകൾക്ക് കാരണമാകുന്നു.
കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും ആയുർവേദത്തിൽ നല്ല മരുന്നുകളാണ് ഉള്ളത്. ആയുര്‍വേദം ഒരു ചികിത്സാശാസ്ത്രമെന്നതിലുപരി ഒരു ജീവിതചര്യയാണ്. രോഗ ചികിത്സയ്ക്കു പുറമെ രോഗ പ്രതിരോധത്തിന് അനുഷ്ഠിക്കേണ്ട കാര്യങ്ങളും ആയുർവേദത്തിലുണ്ട്. 'രോഗം വന്നു ചികിത്സിക്കുന്നതിനേക്കള്‍ രോഗം വരാതെ നോക്കുന്നതാണ് ആയുര്‍വേദ ശാസ്ത്രം'.