രാവിലെ എഴുന്നേറ്റ ശേഷം ആദ്യം എന്താണ് ചെയ്യാറുള്ളതെന്ന് ചോദിച്ചാല്‍ പാതി തുറന്ന കണ്ണുമായി ടോയ്ലറ്റിലേക്ക് പോകുന്ന രംഗമായിരിക്കും നമുക്കേവര്‍ക്കും ഓര്‍മ്മ വരുന്നത്. അതല്ലെങ്കില്‍ തലേ ദിവസം നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുത്തുള്ള ആലോചന. അതേസമയം, നമുക്ക് ചുറ്റുമുള്ള ആളുകളോട് ഒന്ന് ചിരിക്കാനോ ശുഭദിനം ആശംസിക്കാനോ നമ്മള്‍ മെനക്കെടാറില്ലെ എന്നതു ഒരു വസ്തുതയാണ്.
കരങ്ങളിലേക്ക് നോക്കുക:
ഇരു കരങ്ങളും പരസ്പരം ചേര്‍ത്തുവെച്ച് നന്നായി ഉരസിയ ശേഷം കണ്ണുകള്‍ പതുക്കെ തുറന്ന് ഉള്ളം കൈകളിലേക്ക് നോക്കുക. വിരലിന്റെ അഗ്ര ഭാഗത്ത് ലക്ഷ്മിയും ഉള്ളം കൈയ്യില്‍ സരസ്വതിയും കൈപ്പതിയുടെ ഭാഗത്ത് ബ്രഹ്മാവുമാണ് സ്ഥിതി ചെയ്യുന്നതെന്നാണ് ശസ്ത്രം. അതുകൊണ്ട് രാവിലെ ഇവരെയാണ് കണികാണേണ്ടതെന്നും പൂര്‍വികര്‍ പറയുന്നു
ഇരു പാദങ്ങളും പതിയെ ചലിപ്പിക്കുക:
ഭൂമിയെ തൊടുന്ന പാദങ്ങളെ പതുക്കെ ചലിപ്പിക്കുക. മാത്രമല്ല, അവയെ ഇരുവശങ്ങളിലേക്കും മടക്കുകയും നിവര്‍ത്തുകയും ചെയ്യേണ്ടതും അത്യാവശ്യമാണ്.