രാജ്യത്തെ 12500 ആരോഗ്യ ഉപകേന്ദ്രങ്ങളെ വെൽനെസ് കേന്ദ്രങ്ങളായി വികസിപ്പിക്കാനുള്ള നടപടികൾ പൊതുബജറ്റിൽ ഉണ്ടാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. ഒരു ഹെൽത്ത് സെന്ററിൽ 5 ഇനം സേവനങ്ങൾ മാത്രമേ ലഭ്യമാവുകയുള്ളു, എന്നാൽ ഒരു വെൽനെസ് കേന്ദ്രങ്ങളിൽ 12 ഇനം സേവനങ്ങൾ ലഭ്യമാകും. ഇതിനാൽ വെൽനെസ് കേന്ദ്രങ്ങൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. 1200 കോടിയോളം ഇതിനു മാറ്റി വെയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.