പുരുഷന്മാരിൽ മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിക്ക് ചുറ്റുമായി കാണുന്ന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. 30-50 വയസ്സുവരെയുള്ള പുരുഷന്മാരിൽ ഈ ഗ്രന്ഥിയെ ബാധിക്കുന്ന പ്രോസ്റ്റേറ്റ് വീക്കം പൊതുവെ കണ്ടുവരുന്നു.
ബാക്ടീരിയൽ അണുബാധ,വയറിന്റെ കീഴ്ഭാഗത്തുണ്ടാകുന്ന ക്ഷതങ്ങൾ,മൂത്രം പോകാൻ ട്യൂബ് ഇടുന്നത്,അന്നനാളിയിലെ ശസ്ത്രക്രിയ,ലൈംഗീകരോഗങ്ങൾ,ലൈംഗീകജീവിതത്തിലെ ക്രമക്കേടുകൾ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വരുന്ന നീർവീക്കം എന്നിവ പ്രോസ്റ്റേറ്റ് വീക്കത്തിന് കാരണമാകാം.
മൂത്രമൊഴിക്കുമ്പോൾ താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. ചിലപ്പോൾ അവ പ്രോസ്റ്റേറ്റ് വീക്കത്തിന്റെ സൂചനയാവാം,