റവയോട് അത്ര മതിപ്പില്ലാ അല്ലേ ? വെറുതെയല്ല... ഈ അറിവില്ലായ്മ തന്നെ കാരണം !

Webdunia
ബുധന്‍, 26 ജൂലൈ 2017 (12:38 IST)
പ​ല​ഹാ​ര​ങ്ങ​ളു​ടെ കൂ​ട്ട​ത്തില്‍ റവയ്ക്ക് വലിയ സ്ഥാനമാണുള്ളത്. ഉപ്പുമാവായും ഇ​ഡ​ലി​യായും കേ​സ​രിയായും ദോ​ശയായുമെല്ലാം നമ്മുടെ തീന്മേശയിലെ നിറ സാന്നിധ്യമാണ് റവ. എ​ങ്കി​ലും ഒട്ടുമിക്ക ആ​ളു​കള്‍ക്കും റ​വ​യോ​ട് അ​ത്ര മ​തി​പ്പില്ലെന്നതാണ് വസ്തുത. ന​മ്മു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തില്‍ റ​വ​വഹിക്കുന്ന പ​ങ്കി​നെ​പ്പ​റ്റി വ​ലിയ അ​റി​വി​ല്ലാ​ത്ത​താണ് ഇതിനു കാരണം. പല ആ​രോ​ഗ്യ ഗു​ണ​ങ്ങ​ളുമുള്ള​ഒ​ന്നാ​ണ് റ​വ. ഇ​ത് പല അ​സു​ഖ​ങ്ങള്‍​ക്കും ഉത്തമ പ​രി​ഹാ​രവുമാണ്.
 
പ്ര​മേ​ഹ​രോ​ഗി​കള്‍​ക്ക് നിത്യേന ക​ഴി​ക്കാ​വു​ന്ന ഏ​റ്റ​വും ന​ല്ല ഭ​ക്ഷ​ണ​മാ​ണ് റ​വ. ഇ​തില്‍ ഗ്ലൈ​സ​മി​ക്ക് ഇന്‍ഡെക്സ് തീ​രെ കു​റ​വാ​ണ്. അ​തി​നാല്‍ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സിന്റെ തോ​ത് നി​യ​ന്ത്രി​ക്കാന്‍ ഇതിന് സാധിക്കുന്നു. റവ കഴിച്ചാല്‍ വിശപ്പുകുറയുമെന്നതിനാല്‍ അ​മിത ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കാ​നും ത​ടി​കു​റയ്ക്കാനും ഇത് സഹായകമാണെന്നാണ് വീദഗ്ധര്‍ പറയുന്നത്
 
ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മായ ഊര്‍ജം പ്ര​ധാ​നം ചെ​യ്യു​ന്ന കാര്‍​ബോ​ഹൈഡ്രേറ്റും പ്ര​തി​രോ​ധ​ശേ​ഷി നല്‍​കു​ന്ന സി​ങ്കും റ​വ​യില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതോടൊപ്പം ശ​രീ​ര​ത്തി​ന് ഏറെ ഉ​ത്ത​മ​മായ അയേണും ഇ​തില്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഫൈ​ബര്‍, വൈ​റ്റ​മിന്‍ ബി കോം​പ്ല​ക്സ് തു​ട​ങ്ങിയ പോ​ഷ​ക​ങ്ങള്‍ ഉ​ള്ള​തി​നാല്‍ ഹൃ​ദ​യം, കി​ഡ്നി എ​ന്നി​വ​യു​ടെ സു​ഗ​മ​മായ പ്ര​വര്‍​ത്ത​ന​ത്തി​നും റവ ഉ​ത്ത​മ​മാ​ണ്. 
 
റവയില്‍ അടങ്ങിയിരിക്കുന്ന മ​ഗ്നീ​ഷ്യം മ​സി​ലു​കള്‍, എ​ല്ല്, നാ​ഡി എ​ന്നി​വ​യു​ടെയെല്ലാം സുഗമമായ പ്രവര്‍ത്തനത്തിന് സഹായിക്കും. അതുപോലെ സാച്വറേറ്റഡ് ഫാറ്റുകള്‍, ട്രാന്‍സ്ഫാറ്റി ആസിഡ് എന്നിവ തീരെയില്ലാത്ത ഒന്നാണ് റവ. അതുകൊണ്ടുതന്നെ കൊളസ്ട്രോള്‍ തടയാനും ഇത് ഉപകാരപ്രധമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്.
Next Article