മെട്രോ നഗരങ്ങളില്‍ താമസിക്കുന്ന മുപ്പത് സ്ത്രീകളില്‍ ഒരാള്‍ക്ക് എന്ന കണക്കില്‍ സ്തനാർബുദം വ്യാപിക്കുന്നതായാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മാറി വരുന്ന ജീവിത ആഹാരരീതികളുമായി ശരീരത്തിന് സന്തുലിതാവസ്ഥ പാലിക്കാന്‍ കഴിയാത്തതാണണ് ഇതിനു കാരണം. ഇന്ത്യയില്‍ 10 ശതമാനം മുതല്‍ 15 ശതമാനം വരെ എല്ലാ കാന്‍സറുകള്‍ക്കും കാരണം ഭക്ഷണരീതിയാണെന്നും പഠനങ്ങള്‍ പറയുന്നു
ശരീരത്തിന് വളരെക്കുറഞ്ഞ അളവില്‍ മാത്രം ആവശ്യമുള്ള മൈക്രോന്യൂട്രിയന്‍സ് എന്ന അതിസൂക്ഷ്മ ഘടകങ്ങളുടെ കുറവാണ് കാന്‍സറിന് കാരണമാകുന്നത്.പൂരിതക്കൊഴുപ്പുകളാണ് മറ്റൊരു കാരണം.കൊഴുപ്പും എരിവും മധുരവുമുള്ള ആഹാരങ്ങളുടെ അളവ് വര്‍ദ്ധിക്കുംതോറും ആരോഗ്യപ്രശ്നങ്ങളും വര്‍ദ്ധിക്കും. ചില ആഹാരവസ്തുക്കളിലെ കൊഴുപ്പുകള്‍ അര്‍ബുദത്തിന് ഗുണകരമായി കാണൂന്നുണ്ട്.
മത്സ്യങ്ങളിലെ കൊഴുപ്പും കുറഞ്ഞതോതില്‍ ഒലിവെണ്ണയും ശരീരത്തിനു നല്ലതാണ്. വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി, ബീറ്റാകരോട്ടിന്‍, സെലിനിയം എന്നീ പോഷകഘടകങ്ങള്‍ക്ക് സ്തനാർബുദത്തെ തടയാനാവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.പപ്പായ, പേരയ്ക്ക, പച്ചമുളക്, കാബേജ്, ഓറഞ്ച്, കോളീഫ്ളവര്‍, ചെറുനാരങ്ങ എന്നിവയിലും വിറ്റാമിന്‍ സി ധാരാളമുണ്ട്.
വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് സൂര്യകാന്തി എണ്ണ, ബദാം, മധുരക്കിഴങ്ങ്, ചീര എന്നിവ. മഞ്ഞയും ഓറഞ്ചും നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയിട്ടുണ്ട്. പപ്പായ, മാമ്പഴം, കാരറ്റ്, മത്തങ്ങ എന്നിവയിലും ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അണ്ടിപ്പരിപ്പ്, ചോറ്, കണവ, ചൂര എന്നിവയിലുള്ള സെലിനിയവും സ്തനാർബുദത്തെ ഫലപ്രദമായി ചെറുക്കുന്നുവെന്നാണ് കണ്ടെത്തല്‍.
ഇവയ്ക്കു പുറമേ ഉള്ളി, വെളുത്തുള്ളി, തക്കാളി, നാരുകളടങ്ങിയ ഫൈബര്‍ ഓട്ട്സ്, തവിടുള്ള ധാന്യങ്ങള്‍, ബീന്‍സ് എന്നിവയും സ്തനാരോഗ്യത്തിന് നല്ലതാണ്. അഹാരരീതിയിലെ നിയന്ത്രണത്തോടൊപ്പം നന്നായി വ്യായാമം ചെയ്യുന്നതും സ്തനാര്‍ബുദത്തെ അകറ്റിനിര്‍ത്തും. ആഴ്ച്ചയില്‍ നാലഞ്ചുമണിക്കൂര്‍ വ്യായാമം ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്തനര്‍ബ്ബുദം വരാന്‍ സാദ്ധത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു.