ആര്‍ക്കും വരാവുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് വെരിക്കോസ് വെയിന്‍. ശരീരഭാഗങ്ങളിലെ ഞരമ്പുകള്‍ ചുരുണ്ടുകുടുന്ന ഈ പ്രശ്‌നം വലിയ ബുദ്ധമുട്ടാണ് ഉണ്ടാക്കുക. ഏറെ വേദനയും മറ്റ് ആസ്വാസ്ഥ്യങ്ങളുമുണ്ടാക്കുന്ന ഒരു രോഗമാണ് ഇത്. പരമ്പരാഗത മാര്‍ഗ്ഗങ്ങളുപയോഗിച്ച് ഈ അസുഖത്തെ ഭേദപ്പെടുത്താന്‍ ഏറെ പ്രയാസകരവുമാണ്.
ഇത് കാലുകളിലും പാദങ്ങളിലുമാണ് കൂടുതലും ഉണ്ടാകുന്നത്. ദീര്‍ഘനേരം നില്‍ക്കുന്നതും നടക്കുന്നതും മൂലം കാലുകള്‍ക്ക് സമ്മര്‍ദ്ധമുണ്ടാകുന്നത് വെരിക്കോസ് വെയിന്‍ ബാധിക്കാന്‍ കാരണമാകുന്നു. മിക്കവര്‍ക്കും വെരിക്കോസ് വെയിന്‍ ഒരു സൌന്ദര്യ പ്രശ്നമാണ്.
വെരിക്കോസ് വെയിന്‍ ഇപ്പോള്‍ ഫലപപ്രദമായി ചികിത്സിക്കാവുന്നതാണ്. എന്നാല്‍, ഇത് വീണ്ടും വരാനുളള സാധ്യത ഉണ്ട്. ഇറുക്കമുള്ള കാലുറകള്‍ ധരിക്കുകയാണ് ഇതിന്റെ ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. അതുപോലെ ബാന്‍ഡേജ് ഇറുക്കിക്കെട്ടുന്നതും ഇതിന് ഉത്തമപരിഹാരമാണ്.
ശസ്ത്രക്രിയയും ഈ അസുഖത്തിന് ഫലപ്രദമാണ്. പ്രശ്നം സൃഷ്ടിക്കുന്ന ഞരമ്പുകള്‍ നീക്കം ചെയ്യുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. ഞരമ്പുകള്‍ നീക്കം ചെയ്യുന്നത് രക്ത ചംക്രമണത്തെ ബാധിക്കില്ല. കാലുകളിലെ മറ്റ് ഞരമ്പുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത് മൂലമാണിത്. ലേസർ തെറാപ്പിയും വെരിക്കോസ് വെയിൻ നശിപ്പിക്കുന്നതിനുളള ഫലപ്രദമായ ഒരു ചികിത്സാരീതിയാണ്.