ഇന്ന് ലോക പേവിഷബാധ ദിനം: അറിഞ്ഞിരിക്കേണ്ടത് ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (11:23 IST)
ഇന്ന് ലോകം പേവിഷബാധ ദിനമായി ആചരിക്കുകയാണ്. ഈവര്‍ഷത്തെ ലോക പേവിഷ സന്ദേശം 'Rabies: facts,not Fear' എന്നാണ്. ഭായനകമായ പേവിഷബാധ കുത്തിവയ്പ്പിലൂടെ പ്രതിരോധിക്കാന്‍ സാധിക്കും. ഇത് പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഉഷ്ണ രക്തമുള്ള എല്ലാ ജീവികളെയും ഈ രോഗം ബാധിക്കും. തലച്ചോറിന്റെ ആവരണത്തിന് വീക്കമുണ്ടാക്കിയാണ് മരണം ഉണ്ടാക്കുന്നത്. നായയുടേയോ മറ്റു ജീവികളുണ്ടാക്കുന്ന മുറിവിലൂടെയാണ് മനുഷ്യരില്‍ രോഗം പടരുന്നത്.
 
ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയാല്‍ മരണം ഉറപ്പാണ്. തലവേദന, കടിയേറ്റ ഭാഗത്തെ അസ്വസ്ഥതകള്‍, ഉല്‍ക്കണ്ഠ, പേടി, ഉറക്കമില്ലായ്മ, വെള്ളത്തോടുള്ള പേടി, ശ്വാസതടസം എന്നിവയാണ് ലക്ഷണങ്ങള്‍. 

അനുബന്ധ വാര്‍ത്തകള്‍

Next Article