മൂത്രത്തിലൂടെ രക്തം വരുന്നതും രോഗലക്ഷണമാണ്. മൂത്രനാളിയില്‍ അണുബാധയുള്ളവര്‍ക്കും വൃക്കയില്‍ കല്ലുകളുള്ളവര്‍ക്കും മൂത്രത്തിലൂടെ രക്തം വരും. അതിനൊപ്പം വേദനയും തോന്നും. വേദനയില്ലാത്ത രക്തസ്രാവം ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ പ്രശ്‌നത്തിന്റെ അടയാളമായിരിക്കാം. പിങ്ക്, ചുവപ്പ് നിറത്തിലാണ് മൂത്രം പോകുന്നതെങ്കില്‍ അത് മൂത്രനാളിയിലെ അണുബാധ, മൂത്രത്തില്‍ കല്ല് എന്നിവയുടെ സൂചനയായിരിക്കാം.