ചെറുപ്പക്കാരിലെ പ്രധാന കരള്‍ രോഗങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 29 മെയ് 2023 (16:23 IST)
ചെറുപ്പക്കാരില്‍ മരണത്തിന് കാരണമാകുന്ന പ്രധാന രോഗമായിരിക്കുകയാണ് കരള്‍ രോഗങ്ങള്‍. 40കാരില്‍ കാണുന്ന ചില ശാരീരിക അവസ്ഥകള്‍ കരളിനെ പ്രതികൂലമായി ബാധിക്കും. അമിതവണ്ണം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവയാണ് അത്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവരില്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഉണ്ടായിരിക്കും. ഇത് സിറോസിസിലേക്കും കാന്‍സറിലേക്കും നയിച്ചേക്കും.
 
മറ്റൊന്ന് മദ്യപാനമാണ്. ഇത് ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസിലേക്ക് നയിക്കും. ചില സപ്ലിമെന്റുകളും സ്റ്റിറോയിഡുകളും കരളിന്റെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കും. ഡോക്ടറിന്റെ നിര്‍ദേശപ്രകാരം മാത്രമേ ഇത്തരം ഗുളികകള്‍ കഴിക്കാവു. ഫാമിലി ഹിസ്റ്ററിയില്‍ കരള്‍ രോഗം ഉണ്ടെങ്കില്‍ ഒരാള്‍ക്ക് കരള്‍ രോഗം വരാനുള്ള സാധ്യതയുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍