അലര്‍ജിയുണ്ടാകാതിരിക്കാന്‍ ഉറങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 29 മെയ് 2023 (08:34 IST)
നമ്മളില്‍ ചിലരെങ്കിലും ഉറക്കം ഉണര്‍ന്നയുടന്‍ തുടരെ ഒരുപാട് നേരം തുമ്മാറുണ്ട്. ഇതിന്റെ പ്രധാന കാരണം അലര്‍ജി തന്നെയാണ്. ഉറങ്ങുന്ന സമയത്ത് അന്തരീക്ഷത്തിലുള്ള പൊടി പടലങ്ങള്‍, വായു മലിനീകരണം, കിടക്കയിലുള്ള പൊടി, ഫംഗസ്, ചെറിയ പ്രാണികള്‍, എന്നിങ്ങനെ പലകാരണങ്ങള്‍ കൊണ്ട് അലര്‍ജി ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളുമായി ഉറങ്ങുമ്പോള്‍ ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നതു മൂലം നാസാഗ്രന്ഥികളില്‍ വീക്കം ഉണ്ടാക്കുകയും തല്‍ഫലമായി ഇവയെ പുറന്തള്ളുന്നതിന് വേണ്ടി തുമ്മുകയും ചെയ്യുന്നു.
 
തുമ്മന്നത് ഒരു പരിധി വരെ നല്ലതാണ്. ഇത് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണെങ്കില്‍ വൈദ്യസഹായം തേടേണ്ടതുമാണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍