നിരന്തരം വയറിളകാറുണ്ടോ? ഗുരുതര ആരോഗ്യ പ്രശ്‌നത്തിന് പിന്നിലെ കാരണങ്ങള്‍ ഇവയാകാം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 4 മാര്‍ച്ച് 2022 (13:16 IST)
കുടലില്‍ ദഹനത്തിന് ആവശ്യമായ എന്‍സൈമുകള്‍ ഉണ്ടാകാതിരിക്കുമ്പോഴാണ് വയറിളക്കം ഉണ്ടാകുന്നത്. അപ്പോള്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ആഗീകരിക്കാന്‍ സാധിക്കില്ല. വയറിളക്കത്തിന് പലകാരണങ്ങള്‍ ഉണ്ടാകാം. കുടലില്‍ ഉണ്ടാകുന്ന നീര്‍വീക്കവും ഇന്‍ഫക്ഷനും ഇതിന് കാരണമാണ്. പുതിയ ജീവിത ശൈലിയാണ് ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. കുറഞ്ഞ ഫൈബറും കൂടിയ അളവിലുള്ള ഷുഗറും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് പ്രധാന പ്രശ്‌നം. 
 
ശരിയായ ഡയറ്റാണ് കുടല്‍ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് ആദ്യം ചെയ്യേണ്ടത്. കുടലിന്റെ ആരോഗ്യത്തിന് പ്രധാനപങ്കുവഹിക്കുന്നത് ഇതിലെ ബാക്ടീരിയകളാണ്. ഇവയാണ് ഇന്‍ഫക്ഷന്‍ ഉണ്ടാകുന്നത് തടയുന്നതും ശരീരത്തിന്റെ മെറ്റബോളിസവും ദഹനവും നടത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article