പുരുഷന്മാരിലെ തൂങ്ങിയ മാറിടം, സംഭവിക്കുന്നതെന്താണ്?

ചൊവ്വ, 18 ജൂലൈ 2023 (19:28 IST)
അമിതവണ്ണം പോലെ ഗുരുതരമായ പ്രശ്നമല്ലെങ്കിലും പല പുരുഷന്മാരിലും മാറിടം തൂങ്ങുന്നത് ഒരു വലിയ ബുദ്ധിമുട്ടാണ്. പലർക്കും ഇത് ശാരീരികമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നില്ലെങ്കിലും വസ്ത്രങ്ങൾ ധരിക്കുമ്പോഴും മറ്റും ഈ ശാരീരിക സ്ഥിതി മറ്റുള്ളവർ മനസിലാക്കുന്നത് ആണ്ണുങ്ങളിൽ ആത്മവിശ്വാസം കുറയ്ക്കാൻ ഇടയാക്കും. വിരിഞ്ഞ ശക്തമായ മാറിടങ്ങൾക്ക് പകരം സ്ത്രീകളുടേതിന് സമാനമായ തരത്തിൽ മാറിടം തൂങ്ങുന്നതിന് പ്രധാനകാരണം പുരുഷഹോർമാണായ ടെസ്‌റ്റോസ്റ്റിറോണ്‍ കുറയുകയും ഈസ്ട്രജന്‍ കൂടുകയും ചെയ്യുക അല്ലെങ്കില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ കുറയുകയും സ്ത്രീ ഹോര്‍മണുകള്‍ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നത് കൊണ്ടാണ്.
 
 
പലപ്പോഴും അമിത വണ്ണം മൂലം മാറില്‍ കൊഴുപ്പ് അടിയുന്നത് കൊണ്ടല്ല പുരുഷന്മാരിൽ മാറിടം തൂങ്ങുന്നത്. സ്തനഗ്രന്ധിയിലെ കോശങ്ങള്‍ സ്ത്രീകളെ പോലെ വര്‍ധിക്കുന്ന അവസ്ഥയാണ് ഗൈനക്കോമാസ്റ്റിയ.  35 ശതമാനം പുരുഷന്മാരിലാണ് ഇത് കാണുന്നത്. പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികളിലും ജനനസമയത്ത് ചില ആണ്‍കുട്ടികളിലും കുറച്ച് തടിയുള്ള 60 കഴിഞ്ഞ പുരുഷന്മാരിലും ഇത് കാണപ്പെടുന്നു. ജനനസമയത്തെ ഈ പ്രശ്നം സ്വാഭാവികമായും മാറുന്നു. പ്രായപൂർത്തിയായ ആൺകുട്ടികളിൽ കണ്ടുവരുന്ന പ്രശ്നം ഹോർമോണൽ മാറ്റങ്ങൾ കഴിയുന്നതോടെ അത് ഭേദമാവുകയും ചെയ്യാറുണ്ട്. മാറിടത്തില്‍ തൊടുമ്പള്‍ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുമ്പോള്‍ മാത്രമെ ഇതൊരു പ്രശ്‌നമാകുന്നുള്ളു.
 
മാറിടത്തില്‍ തൊടാതെ തന്നെ വേദനയോ മറ്റോ ഉണ്ടെങ്കില്‍ ഡോക്ടറെ ബന്ധപ്പെടണം.ചിലരില്‍ ഹോര്‍മോണല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതോടെ തനിയെയും ചിലരില്‍ മെഡിക്കേഷനിലൂടെയും ഈ അവസ്ഥ പരിഹരിക്കാം. ചിലര്‍ക്ക് സര്‍ജറിയിലൂടെ മാത്രമെ ഇത് പരിഹരിക്കാനാകു. മാറിടത്തില്‍ നീര്,ചൊറിച്ചില്‍,വെള്ളം പോലെ സ്രവം വരുന്നു, വസ്ത്രത്തിനോട് ഉരയുമ്പോല്‍ നിപ്പിളില്‍ അസ്വസ്ഥതയുണ്ടെങ്കില്‍ തീർച്ചയായും ഡോക്ടറുടെ സഹായം തേടണം.വയസ്സായവരില്‍ തടിയുണ്ടെങ്കില്‍ തന്നെ ഇത് സംഭവിക്കാറുണ്ട്. മദ്യപാനവും മറ്റും ഈ ഹോര്‍മോണല്‍ പ്രശ്‌നമുണ്ടാക്കാന്‍ കാരണമാകാറുണ്ട്. കിഡ്‌നി പ്രശ്‌നങ്ങളുള്ള ആളുകള്‍ക്ക് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ സംഭവിക്കുമ്പോള്‍ ഇങ്ങനെയുണ്ടാകും.
 
ചില മരുന്നുകള്‍ കഴിക്കുന്നത് വഴിയും പുരുഷന്മാരില്‍ മാറിടം തൂങ്ങാന്‍ കാരണമാകും. ഡോക്ടറെ സമീപിച്ച് ഇത്തരം പ്രശ്‌നമുണ്ടെങ്കില്‍ തുറന്ന് പറയേണ്ടതാണ്. ബ്രസ്റ്റ് റിഡക്ഷന്‍ സര്‍ജറി,ലൈപ്പോസക്ഷന്‍ തുടങ്ങി പലതരം സര്‍ജറികള്‍ വഴിയും ഇത് പരിഹരിക്കാനാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍