നഖങ്ങള്‍ക്ക് ഭംഗി വരുത്താന്‍

Webdunia
FILEWD
ഭംഗിയുള്ള കൈവിരലുകള്‍ ആരെയാണ് ആകര്‍ഷിക്കാത്തത്? സുന്ദരമായ നഖങ്ങള്‍ വിരലുകള്‍ക്ക് പത്തരമാറ്റ് അധിക സൌന്ദര്യം നല്‍കുമെന്ന കാര്യവും വിസ്മരിക്കേണ്ട. നഖങ്ങള്‍ സുന്ദരമാക്കി നിലനിര്‍ത്താന്‍ പരിചരണം ആവശ്യമാണ്.

ഒരിക്കല്‍ വൃത്തിയാക്കി പോളിഷ് ചെയ്താല്‍ പിന്നെ അക്കാര്യത്തില്‍ ശ്രദ്ധിക്കാത്തവര്‍ സൂക്ഷിക്കുക. നിങ്ങള്‍ നഖത്തിന്‍റെ ഭംഗി മാത്രമല്ല ആരോഗ്യവും നശിപ്പിക്കുന്നു. നഖം പരിപാലിക്കാന്‍ ഓര്‍ക്കേണ്ട ചില കാര്യങ്ങളിതാ...

നഖത്തില്‍ കറപുരണ്ടത് മാറ്റണമെങ്കില്‍ നാരങ്ങ നീര് കലര്‍ത്തിയ വെള്ളത്തില്‍ നഖം മുക്കി വച്ചാല്‍ മതി.

സ്ഥിരമായി നഖം പോളിഷ് ചെയ്യുന്നവരാണെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പോളീഷ് നീക്കം ചെയ്ത് നഖത്തിന് സ്വാഭാവിക പരിചരണം നല്‍കണം.

നഖത്തിന് സ്വാഭാവിക പരിചരണം നല്‍കാന്‍ നഖത്തില്‍ പെട്രോളിയം ജല്ലി തേച്ച ശേഷം തുണികൊണ്ട് തുടച്ചാല്‍ മതി.

നഖത്തിന് കട്ടി കുറവാണെങ്കില്‍ണെങ്കില്‍ വിഷമിക്കേണ്ട. ചൂട് ഒലിവ് എണ്ണയില്‍ അഞ്ച് മിനിറ്റ് മുക്കി വയ്ക്കുക. നഖം കട്ടിയുള്ളതാവാന്‍ ഇത് ഒന്നിടവിട്ട ദിവസങ്ങളില്‍ ആവര്‍ത്തിച്ചാല്‍ മതി.

സോപ്പ് ഉപയോഗിക്കുമ്പോള്‍ കൈയ്യുറകള്‍ ഉപയോഗിക്കുന്നത് കൈയ്ക്കും നഖത്തിനും മാത്രമല്ല അലര്‍ജിയില്‍ നിന്നുള്ള സംരക്ഷണം കൂടിയാണ്.