പതിയെ പതിയെ കുഞ്ഞുവാവയ്ക്ക് പേടിയുള്ളതുമായി ഇടപഴകിപ്പിച്ച് പേടിമാറ്റിയെടുക്കുക. ഇരുട്ടിനോട് പേടിയുള്ള കുട്ടികളെ ഒറ്റയ്ക്ക് കിടത്തുന്നതിന് മുമ്പായി അച്ഛനമ്മമാരോടൊപ്പം മറ്റൊരു കട്ടിലില്‍ കിടത്തി ശീലിപ്പിക്കുക. പിന്നീട് മെല്ലെ മാത്രം അവരെ മാറ്റുക. അതുപോലെ കുട്ടികളെ എപ്പോഴും അഭിന്ദിക്കുന്നതും നല്ലതാണ്.