ഭക്ഷണം കഴിച്ചയുടനെ ഇത്തരം ശീലങ്ങൾ ഉണ്ടോ?- ശ്രദ്ധിക്കണം, മരണം വരെ സംഭവിച്ചേക്കാം

തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (10:19 IST)
ആരോഗ്യകരമായ ജീവിതത്തിനും, രോഗങ്ങൾ തടയുന്നതിനും നല്ല ഭക്ഷണശീലങ്ങൾ വള‍ർത്തിയെടുക്കുക എന്നത് വളരെ പ്രധാനമാണ്. എന്നാൽ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ നാം ഭക്ഷണ കാര്യത്തിൽ കൂടുതലായി ശ്രദ്ധിക്കുന്നില്ല എന്നതാണ് വാസ്‌തവം.
 
ഭക്ഷണം കഴിഞ്ഞയുടനെ തന്നെ ചായകുടി, പുകവലി തുടങ്ങിയ ശീലങ്ങൾ ഉള്ളവർ ഉണ്ടാകും. എന്നാൽ ഭക്ഷണം കഴിച്ചയുടനെയുള്ള ഇത്തരത്തിലുള്ള ശീലം വളരെ ആരോഗ്യത്തിന് വളരെ അപകടം തന്നെയാണ്. വയറു നിറയെ കഴിച്ചതിന് ശേഷമുള്ള പുകവലി ആമാശയത്തിനെ അപകടത്തിലാക്കുന്നു. 
 
ഈ സമയത്ത് നിക്കോട്ടിൻ വേഗത്തിൽ രക്തത്തിൽ കലരുന്നു. ഇത് ആമാശയ, ശ്വാസകോശ ക്യാൻസറിനുള്ള  സാധ്യത കൂടുതലുണ്ടാക്കുന്നു. ഇത് മരണം വരെ ഉണ്ടാക്കിയേക്കാം. അതുപോലെ തന്നെ ഭക്ഷണം കഴിച്ച ശേഷമുളള ചായകുടിയും ശരീരത്തിന് പ്രശ്‌നക്കാരൻ തന്നെ. ദഹന പക്രിയയെ തടസപ്പെടുത്തുന ഈ ശീലം ക്ഷീണം കൂട്ടുന്നതിനിടയാക്കുമെന്ന് പഠനങ്ങൾ പറയുന്നു 
 
അതുപോലെ കഴിച്ചതിന് ശേഷം ഉടനെ കിടന്നുറങ്ങരുതതും അപകടകരമായ ശീലമാണ്. ഭക്ഷണം കഴിഞ്ഞ് രണ്ടു മണിക്കൂറിന് ശേഷം കിടക്കുന്നത് ശീലമാക്കുക. കൂടാതെ ആഹാരം കഴിച്ച കഴിഞ്ഞ ഉടനെയുള്ള കുളി ശരീരത്തിലെ താപനിലയിൽ വ്യതിയാനമുണ്ടാക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍