യോഗ ചെയ്യാന്‍ തയ്യാറായോ ? എങ്കില്‍ അതിനു മുമ്പ് ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

Webdunia
ചൊവ്വ, 21 ജൂണ്‍ 2016 (15:46 IST)
അന്തരാഷ്‌ട്ര യോഗദിനമായി ജൂണ്‍ 21 ആചരിച്ചു തുടങ്ങിയതോടെ യോഗയുടെ പ്രസക്തി സമൂഹത്തില്‍ വ്യാപകമായിരിക്കുകയാണ്. അതുകൊണ്ടു തന്നെ യോഗ എത്രയും പെട്ടെന്ന് പരിശീലിച്ച് ചെയ്യാന്‍ തയ്യാറെടുക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍, യോഗ ചെയ്യുന്നതിനു മുമ്പ് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്
 
* ശാന്തവും നിശ്‌ശബ്‌ദവുമായ അന്തരീക്ഷത്തില്‍ സ്വസ്ഥമായ മനസ്സും ശരീരത്തോടും കൂടി വേണം യോഗ അഭ്യസിക്കാന്‍
 
* ഒഴിഞ്ഞ വയറുമായി യോഗ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. എന്തെങ്കിലും കഴിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ലഘുവായി മാത്രം എന്തെങ്കിലും കഴിക്കുക.
 
* ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ ചെറു ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് അല്പാല്പം കഴിക്കാം. വിരേചനത്തിന് ശേഷമായിരിക്കണം യോഗ അഭ്യസിക്കേണ്ടത്.
 
* വെറും തറയില്‍ യോഗ ചെയ്യരുത്. യോഗാഭ്യാസത്തിനായി ഒരു പായ ഉപയോഗിക്കണം.
 
* യോഗ അഭ്യസിക്കുമ്പോള്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. കട്ടികുറഞ്ഞ പരുത്തിവസ്ത്രങ്ങളാണ് ഏറ്റവും ഉത്തമം.
 
* അസുഖമുള്ളപ്പോഴോ തളര്‍ച്ചയുള്ളപ്പോഴോ മാനസിക പിരിമുറുക്കമുള്ളപ്പോഴോ യോഗ ചെയ്യാന്‍ പാടില്ല.
 
* വിട്ടുമാറാത്ത അസുഖങ്ങള്‍, വേദന എന്നിവ ഉള്ളവര്‍, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍, യോഗ അഭ്യസിക്കുന്നുണ്ടെങ്കില്‍ അതിനു മുമ്പായി ഒരു ഡോക്‌ടറെയോ യോഗാ തെറാപ്പിസ്റ്റിനെയോ കാണേണ്ടതാണ്.
 
* ഗര്‍ഭകാലത്തും ആര്‍ത്തവസമയത്തും യോഗ ചെയ്യുന്നതിനു മുമ്പ് യോഗ വിദഗ്‌ധരെ കാണേണ്ടതാണ്.
 
* ശരീരം ബലം പിടിച്ചിരിക്കരുത്. ധ്യാനത്തോടെയോ അഗാധമായ മൌനത്തിലൂടെയോ വേണം യോഗ ചെയ്യുന്നത് അവസാനിപ്പിക്കാന്‍.
 
* യോഗ ചെയ്ത് 20 - 30 മിനിറ്റുകള്‍ക്ക് ശേഷമേ കുളിക്കാന്‍ പാടുള്ളൂ. യോഗ ചെയ്തു കഴിഞ്ഞ് ഭക്ഷണം കഴിക്കുന്നുണ്ടെങ്കില്‍ അതും 20-30 മിനിറ്റുകള്‍ക്ക് ശേഷമായിരിക്കുന്നതാണ് ഉത്തമം.
Next Article