World Heart Day: ഹൃദ്രോഗം ഉണ്ടെങ്കില്‍ കാലില്‍ നീരുവരുമോ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (09:58 IST)
ശരീരത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അത് പല ലക്ഷണങ്ങളായി നമ്മെ അറിയിക്കും. ഈ ലക്ഷണങ്ങള്‍ മനസിലാക്കി ചികിത്സിക്കുകയാണ് വേണ്ടത്. പാദങ്ങളില്‍ നീരുവരുന്നത് പലകാരണങ്ങള്‍കൊണ്ടുമാകാം. ഇതിന്റെ പ്രധാന കാരണം മനസിലാക്കാന്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. ഹൃദ്രോഗം മൂലവും പാദങ്ങളില്‍ നീരുവരാന്‍ സാധ്യതയുണ്ട്.
 
ഹൃദയത്തിന് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള രക്തം പമ്പുചെയ്യുവാനുള്ള കഴിവ് കുറയുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇതൊരു ദീര്‍ഘകാല അവസ്ഥായാണ്. കാലുകളില്‍ ആവശ്യമായ രക്തം എത്താതെ വരുകയും ദ്രാവകങ്ങള്‍ കാലില്‍ നിറയുകയും ചെയ്യുമ്പോഴാണ് നീരുണ്ടാകുന്നത്. കൊളസ്‌ട്രോള്‍ ഹൃദയാഘാതത്തിന് കാരണമാകും. ക്രമം തെറ്റിയ ആഹാര രീതി തുടരുന്ന യുവാക്കളിലും ഹൃദയാഘാതത്തിന് സാദ്ധ്യത ഏറെയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article