ഇത്തരത്തിലുള്ള ബ്രാ ധരിച്ചാല്‍ കാന്‍സര്‍ വരുമോ?

രേണുക വേണു

തിങ്കള്‍, 15 ജനുവരി 2024 (16:00 IST)
Under wired Bra

കാലം മാറുന്നതിനു അനുസരിച്ച് അടിവസ്ത്രങ്ങളുടെ സ്റ്റൈലും മാറുന്നു. സ്ത്രീകള്‍ ധരിക്കുന്ന ബ്രാ തന്നെ പലവിധം മെറ്റീരിയല്‍സ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. അതില്‍ തന്നെ ഏറെ പ്രചാരത്തില്‍ ഉള്ളവയാണ് വയേഡ് ബ്രാ. ഇവ ധരിച്ചാല്‍ സ്തനാര്‍ബുദം (ബ്രെസ്റ്റ് കാന്‍സര്‍) വരുമെന്ന തെറ്റിദ്ധാരണ സമൂഹത്തില്‍ ഉണ്ട്. ഇത് അടിസ്ഥാനമില്ലാത്തതും അശാസ്ത്രീയവുമാണ്. 
 
വയേഡ് ബ്രാ ധരിച്ചതുകൊണ്ട് നിങ്ങള്‍ക്ക് സ്തനാര്‍ബുദം വരില്ല. നിങ്ങളുടെ അടിവസ്ത്രവും സ്തനാര്‍ബുദവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഏത് തരത്തിലുള്ള ബ്രാ വേണമെങ്കിലും താല്‍പര്യത്തിനു അനുസരിച്ച് ഉപയോഗിക്കാം. 
 
നിങ്ങളുടെ പാകത്തിനുള്ള അടിവസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്ന് മാത്രം. കൂടുതല്‍ കിടുസമുള്ള ബ്രാ ധരിക്കുന്നത് സ്തനങ്ങള്‍ക്ക് ചുറ്റിലും മുറിവുകള്‍ ഉണ്ടാകാന്‍ കാരണമാകും. മണിക്കൂറുകളോളം ബ്രാ ധരിക്കുമ്പോള്‍ വിയര്‍പ്പ് തങ്ങിയിരുന്ന് ഇന്‍ഫെക്ഷന് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് കൃത്യമായ അളവില്‍ ഉള്ള അടിവസ്ത്രങ്ങള്‍ ധരിക്കണം. ഏത് അടിവസ്ത്രം തിരഞ്ഞെടുക്കുമ്പോഴും ക്വാളിറ്റിയില്‍ ഒരു വിട്ടുവീഴ്ചയും അരുത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍