ബൾജിങ് ഡിസ്ക്ക് രോഗാവസ്ഥ എന്താണെന്ന് അറിയുമോ? കേട്ടിട്ടുണ്ടാകാം, പലർക്കും അനുഭവത്തിലും വന്നിട്ടുണ്ടായിരിക്കാം. കഴുത്ത് വേദന, അരക്കെട്ട് വേദന, മുട്ട് വേദന തുടങ്ങിയവ നിരന്തരം അനുഭവപ്പെടാറുണ്ടോ? എങ്കിൽ ബൾജിങ് ഡിസ്ക്ക് അല്ലെങ്കില്‍ സ്ലിപ്പിങ്ങ് ഡിസ്‌ക്ക് രോഗം ആയേക്കാം.
നട്ടെല്ലിന്‍റെ തരുണാസ്ഥി നിര്‍മ്മിതമായ വ്യത്താകാര പ്ലേറ്റുകള്‍ തെന്നിമാറുന്ന അവസ്ഥയാണ് ഇത്. ഇത് പലരിലും സാധാരണയായി കണ്ടുവരുന്ന അവസ്ഥ തന്നെയാണ്. പ്രായം വര്‍ധിച്ചുവരുന്നതും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു.
ശരീരഭാരം പെട്ടെന്ന് കൂടുമ്പോൾ ഇത് സംഭവിച്ചേക്കാം. കൃത്യമായ ഡയറ്റിംഗിലൂടെയും മറ്റും മാത്രമേ ശരീരഭാരം ഉയർത്താൻ പാടുള്ളൂ. അല്ലെങ്കിൽ ഈ രോഗാവസ്ഥ ഉണ്ടായേക്കാം.
രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ചികിത്സിച്ച് മാറ്റാൻ കഴിയും. കഴുത്ത്, അരക്കെട്ട് തുടങ്ങിയ ശരീരഭാഗങ്ങള്‍ക്ക് ഉണ്ടാകുന്ന വേദന, തരിപ്പ്, മരവിപ്പ് എന്നിവ അനുഭവപ്പെടുന്നത് ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങളാണ്.