Summer Diet: ഓറഞ്ചിനേക്കാളും വിറ്റാമിന്‍ സി കൂടുതലുള്ള ഭക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 3 ഏപ്രില്‍ 2024 (11:17 IST)
വിറ്റാമിന്‍ സി ശരീരത്തിന് അത്യാവശ്യ പോഷകമാണ്. ഓറഞ്ചുപോലുള്ള സിട്രസ് പഴങ്ങളിലാണ് വിറ്റാമിന്‍ സി കൂടുതലായി കാണപ്പെടുന്നത്. ഓറഞ്ചിനേക്കാള്‍ വിറ്റാമിന്‍ സി ഉള്ള ധാരാളം ഭക്ഷണങ്ങള്‍ ഉണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പേരക്ക. ഒരു പേരയ്ക്കയില്‍ ഏകദേശം 376 മില്ലിഗ്രാം വിറ്റാമിന്‍ സി ഉണ്ട്. ഒരു മാമ്പഴത്തില്‍ 122മില്ലിഗ്രാം വിറ്റാമിന്‍ സി ഉണ്ട്. ഒരു പപ്പായയില്‍ 88മില്ലിഗ്രാം വിറ്റാമിന്‍ സിയാണ് ഉള്ളത്. 
 
ഒരു കപ്പ് ബ്രോക്കോളിയില്‍ 81.2 മില്ലിഗ്രാം വിറ്റാമിന്‍ സിയുണ്ട്. ഒരു കപ്പ് സ്‌ട്രോബറിയില്‍ 98 മില്ലിഗ്രാമും കിവിയില്‍ 134 മില്ലഗ്രാം വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article