രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കുന്ന അഞ്ച് പഴങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 26 മാര്‍ച്ച് 2024 (18:01 IST)
ഹീമോഗ്ലോബിന്‍ ഉയര്‍ത്താന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫലമാണ് മാതളം. ഇതില്‍ നിറയെ ഇരുമ്പും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു. ഇതുരണ്ടും ഹീമോഗ്ലോബിന്റെ ഉല്‍പാദത്തിന് അത്യാവശ്യമാണ്. ഇതിന്റെ ജ്യൂസായി കുടിക്കുന്നതും വിത്തായി കഴിക്കുന്നതും ഗുണം ചെയ്യും. മറ്റൊന്ന് ആപ്പിളാണ്. ആപ്പിളിലും നിറയെ വിറ്റാമിന്‍ സിയും ഇരുമ്പും അടങ്ങിയിട്ടുണ്ട്. കൂടാതെ നിറയെ ആന്റിഓക്‌സിഡന്റും അടങ്ങിയിട്ടുണ്ട്. ഇതേപോലെ തണ്ണിമത്തനും ആപ്രിക്കോട്ടും ഫിഗ്‌സ് കഴിക്കുന്നതും ഹീമോഗ്ലോബിന്‍ ഉയര്‍ത്തും.
 
ബീറ്റ്റൂട്ടില്‍ ഉയര്‍ന്ന അളവില്‍ ഇരുമ്പിന്റെ അംശം ഉണ്ട്. ഇത് ഹീമോഗ്ലോബിന്‍ ഉയര്‍ത്തും. മുട്ടകഴിക്കുന്നതും ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കും. സോയാബീനില്‍ നിറയെ ഇരുമ്പും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article