എത്ര ശ്രമിച്ചിട്ടും സിങ്കിന് ആ പഴയ നിറം കിട്ടുന്നില്ലേ? വിഷമിക്കേണ്ട വഴിയുണ്ട് !

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (15:08 IST)
വീടിന്റെ ഏറ്റവും പ്രധാന ഭാഗങ്ങളില്‍ ഒന്നാണ് അടുക്കള. പലപ്പോഴും അടുക്കള ഏറ്റവും ഭംഗിയോടെയും  വൃത്തിയോടെയും പരിപാലിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. അതില്‍ ഏറ്റവും വൃത്തികേടാകാന്‍ സാധ്യതയേറെയുള്ള ഒരു സ്ഥലമാണ് സ്റ്റീല്‍ സിങ്ക്. ഇതില്‍ വഴുവഴുപ്പും കറയുമെല്ലാം പെട്ടെന്ന് പിടിക്കും. സിങ്ക് എളുപ്പത്തില്‍ വൃത്തിയാക്കാന്‍ ഇതാ ചില എളുപ്പ വഴികള്‍.
 
സിങ്ക് വൃത്തിയാക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അതില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കണം ചെയ്യണം എന്നതാണ്. എപ്പോഴും അത് ശ്രദ്ധിക്കണം. സ്റ്റീല്‍ സിങ്ക് പഴയപോലെ വെട്ടിത്തിളങ്ങാന്‍ ബേക്കിംഗ് സോഡ, വെള്ളം എന്നിവ ചേര്‍ത്ത മിശ്രിതം സ്റ്റീല്‍ സിങ്കില്‍ പുരട്ടുക. ശേഷം സ്ക്രബ് ചെയ്താല്‍ സിങ്കിന്റെ നിറം തിരികെ ലഭിക്കും. ചൂടുവെള്ളത്തിൽ പാത്രം കഴുകുന്ന ലിക്വിഡ് ഒഴിച്ച് ഇതിൽ സ്‌പോഞ്ച് മുക്കി, ആ സ്‌പോഞ്ച് കൊണ്ട് സിങ്ക് മൃദുവായി ഉരച്ചുകഴുകുന്നതും നല്ലതാണ്.
 
അല്‍പ്പം ആല്‍ക്കഹോള്‍ സിങ്കില്‍ പുരട്ടി ഉരച്ച കഴുകാം. ഇതിലൂടെ സിങ്കിന് നിറം ലഭിക്കും. കുടാതെ സിങ്ക് വൃത്തിയാക്കാന്‍ കാസ്റ്റിക്ക് സോഡയും നല്ലതാണ്. ഇത് ഉപയോഗിച്ച് സിങ്ക് ഉരച്ച് കഴുകണം എന്നാല്‍ സിങ്ക് വൃത്തിയായിരിക്കും.ഒലിവ് ഓയില്‍ ഉപയോഗിച്ച് സിങ്ക് ഉരച്ച് കഴുകുന്നത് വളരെ നല്ലതാണ്. കുടാതെ വിനെഗറില്‍ തുണിമുക്കി തുടച്ചാലും സിങ്ക് വൃത്തിയായിരിക്കും.
Next Article