നിങ്ങളുടെ രക്തം ഒ പോസറ്റീവ് ആണോ?- അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

ശനി, 19 ജനുവരി 2019 (12:46 IST)
ഒ പോസറ്റീവ് രക്‌ത ഗ്രൂപ്പ് വളരെയധികം കാണപ്പെടുന്ന ഒരു രക്തഗ്രൂപ്പാണ്. രക്‌ത ഗ്രൂപ്പുകളിൽ ഏറ്റവും മികച്ചത് ഒ പോസറ്റീവ് ആണെന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ. എന്നാൽ ഇവരിലും അല്‍പം ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാം ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്.
 
ഒ പോസിറ്റീവ് രക്തഗ്രൂപ്പുകാരില്‍ ഹൈപ്പോതൈറോയ്ഡിനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ ഗര്‍ഭാവസ്ഥയില്‍ ഇവരില്‍ തൈറോയ്ഡ് സാധ്യത വളരെ കൂടുതലായിരിക്കും. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൃത്യസമയത്ത് കണ്ടെത്തിയില്ലെങ്കില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. 
 
ഒരു കാരണവശാലും ഒ പോസീറ്റീവ് രക്തഗ്രൂപ്പുകാര്‍ മദ്യപിക്കരുത്. മദ്യപാനം മാത്രമല്ല കാപ്പി കുടിക്കുന്നതും അല്‍പം കുറക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികളിലേക്കും ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും. എത്രയൊക്കെ നിയന്ത്രിച്ചാലും അമിതവണ്ണത്തിനുള്ള സാധ്യത ഇവരില്‍ വളരെ കൂടുതലാണ്. 
 
അള്‍സര്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഇവരെ സംബന്ധിച്ചിടത്തോളം വളരെ കൂടുതലാണ്. കാരണം ഈ രക്തഗ്രൂപ്പുകാരില്‍ ആസിഡ് ഉത്പാദനം വളരെയധികം കൂടിയ അളവിലായിരിക്കും. കൂടാതെ ഇവരിൽ ദഹനപ്രശ്‌നങ്ങളും വളരെ അധികം കാണപ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍