നിരന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന അപകടകാരികളായ ഈ ഫ്രീ റാഡിക്കലുകളുടെ പ്രവര്‍ത്തനത്തെ ചെറുത്തുതോല്‍പ്പിക്കേണ്ടത് ശരീരകോശങ്ങളുടെ ആരോഗ്യകരമായ നിലനില്‍പ്പിന് വളരെ ആവശ്യമാണ്. റാഡിക്കലുകള്‍ ശരീരത്തെ അപായപ്പെടുത്തുന്നതരം രാസപ്രക്രിയകളെ കുറയ്ക്കാനോ, നിര്‍വീര്യമാക്കാനോ, തടസ്സപ്പെടുത്താനോ കഴിയും.
അസിഡിറ്റി,ഹൃദയസംബന്ധമായ അസുഖങ്ങൾ, അള്‍ഷിമേഴ്‌സ്,പാര്‍ക്കിസണ്‍സ് തുടങ്ങി ക്യാൻസർ വരെയുള്ള രോഗങ്ങൾ ഉണ്ടാകുന്നതിന് ഫ്രീ റാഡിക്കലുകള്‍ കാരണമാകുന്നു. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാല്‍ രക്തവാഹിനികളില്‍ കൊഴുപ്പ് കൂടി രക്തയോട്ടത്തിന് തടസമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.