സ്റ്റൈലൻ ടാറ്റൂ ഭാവിയിൽ വില്ലനാകുമോ?

നിഹാരിക കെ എസ്
ചൊവ്വ, 12 നവം‌ബര്‍ 2024 (08:30 IST)
എന്തിനും ഏതിനും ടാറ്റൂ ചെയ്യുന്നവരുണ്ട്. പ്രണയം പൊട്ടിയാൽ, പ്രണയിതാവിനോടുള്ള ഇഷ്ടം പ്രകടിപ്പിക്കാൻ, ഇഷ്ടതാരത്തെ പ്രീതിപ്പെടുത്താനൊക്കെ ടാറ്റൂ അടിക്കുന്നവരുണ്ട്. ടാറ്റൂ ചെയ്യാൻ വലിയ ആവേശം കാണിക്കാൻ വരട്ടെ. ഇതിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇപ്പോൾ വിദഗ്ധർ. ശരീരത്തിൽ ടാറ്റു ചെയ്യാൻ പോകുന്നവരാണ് നിങ്ങളെങ്കിൽ ഇനി മുതൽ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം. ടാറ്റൂ കുത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ 
 
1. ടാറ്റൂ ചെയ്യുന്നത് നിങ്ങൾക്ക് ആവശ്യമുണ്ടായിട്ടാകണം. ആരുടെയെങ്കിലും സമ്മർദ്ദപ്രകാരം ആകരുത്.
 
2. വ്യക്തമായി അന്വേഷിച്ച് മികച്ച ആർട്ടിസ്റ്റ്/പാർലർ തന്നെ തിരഞ്ഞെടുക്കുക.
 
3. ഗുണനിലവാരമുള്ള ടാറ്റൂകൾ വിലയേറിയതാണെന്ന് മനസ്സിലാക്കുക.
 
4. വേദന സഹിക്കാൻ കഴിയുമോ എന്ന് സ്വയം തിരിച്ചറിയുക.
 
5. ത്വക്ക് രോഗ വിദഗ്ധനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ടാറ്റൂ ചെയ്യുക.
 
6. മദ്യവും കഫീൻ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കുക.
 
7. നന്നായി ഭക്ഷണം കഴിച്ച ശേഷം ടാറ്റൂ കുത്തുക.

അനുബന്ധ വാര്‍ത്തകള്‍

Next Article