വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 11 നവം‌ബര്‍ 2024 (19:43 IST)
കുട്ടികളിലും മുതിര്‍ന്നവരിലും ഉണ്ടാകുന്ന പ്രശ്‌നമാണ് വിരശല്യം. എന്നാല്‍ കുട്ടികളിലാണ് ഇത് കൂടുതല്‍ പ്രശ്‌നമാകാറുള്ളത്. വിരശല്യം വീട്ടില്‍ ഒരാള്‍ക്ക് ഉണ്ടെങ്കില്‍ തന്നെ മറ്റുള്ളവര്‍ക്കും വരാനുള്ള സാധ്യത കൂടുതലാണ്. അതിനായി ചില ആരോഗ്യപരമായ ശീലങ്ങള്‍ പാലിച്ചാല്‍ മതിയാകും. എന്തൊക്കെയാണവയെന്ന് നോക്കാം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണസാധങ്ങള്‍ ഈച്ചയൊന്നും കടക്കാതെ നന്നായി അടച്ച് സൂക്ഷിക്കുക. തുറന്നുവച്ച ആഹാര സാധനങ്ങള്‍ കഴിക്കാതിരിക്കുക. 
 
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. നഖങ്ങള്‍ വെട്ടുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. പരിസര ശുചിത്വം പാലിക്കുക. വീടിന് പുറത്തിറങ്ങുമ്പോള്‍ ചെരുപ്പ് ധരിക്കുക. മലവിസര്‍ജനം ശുചിമുറിയില്‍ മാത്രം നിര്‍വഹിക്കുക. ശുചിമുറി ഉപയോഗിച്ച ശേഷം കൈകള്‍ സോപ്പു ഉപയോഗിച്ച് കഴുകുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍