ജാലകങ്ങൾ ക്ളീൻ ചെയ്യാനും കോഫി മേക്കറിലെ കറ കളയാനും വിനാഗിരി ഉപയോഗിക്കാറുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ വിനാഗിരി വളരെ ഫലപ്രദവും വൈവിധ്യപൂർണ്ണവുമായ ക്ലീനിംഗ് ഉൽപ്പന്നമാണ്. ചെലവുകുറഞ്ഞ ലായനി ഒരു മികച്ച ഹോം ക്ലീനിംഗ് സ്പ്രേ ആയി ഉപയോഗിക്കാവുന്നതാണ്. എന്നാൽ വിനാഗിരിയിൽ അസിഡിറ്റി ഉള്ളതിനാൽ, ചില പ്രതലങ്ങളും സാധാരണ വീട്ടുപകരണങ്ങളും നശിക്കാൻ സാധ്യതയുണ്ട്. വിനാഗിരി ഉപയോഗിച്ച് വൃത്തിയാക്കാൻ പാടില്ലാത്ത ചില സാധനങ്ങളും ഇടങ്ങളുമുണ്ട്. ഏതൊക്കെയെന്ന് നോക്കാം:
* തടികൾ കൊണ്ടുള്ള ഫർണിച്ചറുകൾ.
* സ്റ്റെയിൻലെസ്സ് സ്റ്റീൽ വീട്ടുപകരണങ്ങൾ.
* മാർബിൾ, ഗ്രാനൈറ്റ് തുടങ്ങിയ സ്റ്റോൺ കൗണ്ടർടോപ്പുകൾ.
* ഇരുമ്പുകളും വസ്ത്ര സ്റ്റീമറുകളും.
* വാഷിംഗ് മെഷീനിനുള്ളിൽ വിനാഗിരി ഒഴിക്കരുത്.
* മൊബൈൽ ഫോൺ, ടിവി തുടങ്ങിയ ഇലക്ട്രോണിക് സ്ക്രീനുകൾ വിനാഗിരി ഉപയോഗിച്ച് ക്ളീൻ ചെയ്യരുത്.