Long Covid Symptoms: കൊവിഡ് മാറി ഈ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? ലോങ് കൊവിഡാകാം ശ്രദ്ധ നൽകാം

ഞായര്‍, 7 മെയ് 2023 (12:42 IST)
കൊവിഡ് ഭേദമായവരിൽ കാണുന്ന ലോങ് കൊവിഡിന് പ്രത്യേക പ്രാധാന്യം നൽകണമെന്ന് ലോകാരോഗ്യസംഘടന. കൊവിഡിനെ നേരിടാൻ ദീർഘകാല ആസൂത്രണം വേണമെന്ന് നിർദേശിക്കുന്ന റിപ്പോർട്ടിലാണ് ഈ പരാമർശം. കൊവിഡ് ഭേദമായ 6 ശതമാനം രോഗികളിൽ ദീർഘകാലം നിലനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ. 
 
ലക്ഷണങ്ങളും പ്രശ്നങ്ങളും
 
അമിതമായ കിതപ്പും ശ്വാസംമുട്ടലും. ആസ്ത്മ സമാനമായ ലക്ഷണങ്ങൾ, രക്തട്ത്തിൽ ഓക്സിജൻ്റെ അളവ് കുറയുന്നതെല്ലാം ലോങ് കൊവിഡിൻ്റെ ലക്ഷണങ്ങളാകാം. ശ്വാസകോശസ്ത്രത്തിൽ ഓക്സിജൻ- കാർബൺ ഡൈ ഓക്സൈഡ് കൈമാറ്റത്തിൽ പ്രശ്നങ്ങൾ. എക്സറേ,സിടി സ്കാൻ എന്നിവയിൽ ശ്വാസകോശത്തിൽ കണ്ടെത്തുന്ന പാടുകൾ എന്നിവയും ലോങ് കൊവിഡ് കാരണമാകും.
 
ലോങ് കൊവിഡ് ഉള്ളവരിൽ ഭൂരിപക്ഷത്തിനും ലക്ഷണങ്ങൾ കഠിനമാകാറില്ല. എങ്കിലും മൂന്ന് മാസത്തിലൊരിക്കൽ വൈദ്യപരിശോധന നടത്തുന്നത് നല്ലതാണ്. ലക്ഷണങ്ങൾ രൂക്ഷമാണെങ്കിൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍