ജീവിതത്തിൽ ബന്ധങ്ങൾ രൂപപ്പെടുത്താൻ എളുപ്പമാണ്. എന്നാൽ, അത് എക്കാലവും നിലനിർത്തി പോരുക എന്നത് അത്ര എളുപ്പമല്ല. എത്രയൊക്കെ മനസിലാക്കുമെന്ന് പറഞ്ഞാലും എത്രകണ്ട് സ്നേഹമുണ്ടെന്ന് പറഞ്ഞാലും ഇടയ്ക്കെപ്പോഴെങ്കിലും ഒരു പെരുമാറ്റമോ ഒരു ചോദ്യമോ ഒക്കെ മതി ആ ബന്ധം തകരാൻ. ദാമ്പത്യജീവിതത്തിൽ വിള്ളലുകള്‍ വരുത്തുകയും അവ തകര്‍ക്കുകയും ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം;
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും വലിയ വില്ലൻ ഈഗോയാണ്. ഈ ചിന്താഗതി ബന്ധങ്ങളെ തകർക്കുന്നു.
ഒരു ബന്ധത്തിൽ നുണകള്‍ കടന്നുവന്നാൽ അവിടെ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്ന് ഉറപ്പാണ്. പങ്കാളികള്‍ പരസ്പരം ഒരിക്കലും കള്ളം പറയരുത്.
ബഹുമാനക്കുറവ് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധം ദൃഢമല്ലാതാക്കുന്നു. പരസ്പര ബഹുമാനവും വിശ്വാസവും ആവശ്യമാണ്.
ഒരു ബന്ധത്തില്‍ സംശയങ്ങളും തെറ്റിദ്ധാരണകളും ഉണ്ടായാല്‍, ആ ബന്ധം പൂര്‍ണ്ണമായും തകരുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തില്‍ സംശയത്തിന് ഇടമുണ്ടാകരുത്.
നിങ്ങളുടെ ബന്ധത്തില്‍ എപ്പോഴും സ്‌നേഹം നിലനിര്‍ത്തുക.