ഗർഭിണി ആണോ എന്ന് മനസ്സിലാക്കുന്നതിന് ആർത്തവം മുടങ്ങുന്നതായിരിക്കും പലരും ലക്ഷണമായി കാണുന്നത്. ആർത്തവം മുടങ്ങിയാൽ പിന്നീട് പല ലക്ഷണങ്ങൾ കണ്ടുവരികയും അത് ഗർഭിണിയാണ് എന്നത് സ്ഥിരീകരിക്കുകയും ചെയ്യുകയായിരിക്കും. ഡോക്‌ടർമാറും ആദ്യം ചോദിക്കുന്നത് ആർത്തവത്തെക്കുറിച്ച് തന്നെയായിരിക്കും. എന്നാൽ ആർത്തവം മുടങ്ങിയില്ലെങ്കിലും ഗർഭിണിയാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
മാസത്തിന്റെ ഇടയിൽ സംഭവിക്കുന്നതായേക്കാം ഇത്. ചർദ്ദി, മനം പുരട്ടൽ, മൂത്രശങ്ക കൂടുതലായി ഉണ്ടാകുക, ക്ഷീണം, മലബന്ധം, മൂഡ് മാറ്റം, തലവേദന തുടങ്ങിയവയാണ് ഗർഭിണിയാണോ എന്ന് സംശയിക്കുന്നതിൽ പ്രധാന കാരണങ്ങൾ. ഈ ക്ഷീണങ്ങൾ ഉണ്ടായിട്ട് ആർത്തവം ഉണ്ടാകുകയാണേങ്കിൽ നിങ്ങൾ തീർച്ചയായും ഡോക്‌ടറുടെ പരിശോധനയ്‌ക്ക് വിധേയമാകേണ്ടതാണ്. ഇല്ലെങ്കിൽ അത് ഗർഭം അലസിപ്പോകുന്നതിന് വരെ കാരണമായേക്കാം.