ഈ കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറായാല്‍ ജീവിതത്തില്‍ ദുഃഖിക്കേണ്ടി വരില്ല !

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2017 (13:38 IST)
ഇക്കാലത്തെ ജനങ്ങളുടെ ജീവിതത്തില്‍ സമാധാനവും സന്തോഷവും അനുഭവിക്കുന്നവര്‍ വളരെ ചുരുക്കം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഈ ആധുനിക കാലഘട്ടത്തിലെ ജീവിതരീതികളും പ്രവര്‍ത്ത മേഖലകളും എല്ലാം വ്യത്യസ്തമായി വന്നതുകൊണ്ടാണ് ഓരോരുത്തരുടേയും ജീവിതത്തില്‍ സന്തോഷത്തിനും സമാധാനത്തിനും സ്ഥാനമില്ലാതായി മാറിയത്. എന്നാല്‍ അര്‍ഥമറിഞ്ഞുള്ള സന്തുഷ്ട ജീവിതം നയിക്കുന്നതിന് എന്തെല്ലാമാണ് നമുക്ക് ചെയ്യാന്‍ കഴിയുകയെന്ന് നോക്കാം..  
 
* ഏതൊരാളും മറ്റുള്ളവരോടു തുറന്ന മനസ്സും അതുപോലെ മഹാമനസ്‌കതയും പുലര്‍ത്താന്‍ ശ്രദ്ധിക്കണം.
* ക്ഷോഭമില്ലാത്തതും ശാന്തമായതുമായ ജീവിതം നയിക്കാന്‍ ശ്രദ്ധിക്കുക.
* ജീവിക്കുക, അതുപോലെ ജീവിക്കാന്‍ അനുവദിക്കുക എന്ന തത്വം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണം
* പ്രകൃതിയെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതും വളരെ അത്യാവശ്യമാണ്
* നിഷേധാത്മക സമീപനം അവസാനിപ്പിക്കാന്‍ എല്ലാവരും ശ്രമിക്കണം
* ആരോഗ്യകരമായ വിശ്രമ വേളകള്‍ കണ്ടെത്താന്‍ ശ്രമിക്കുക.
* ഞായറാഴ്ച കുടുംബത്തിനുവേണ്ടിയാണ്. അതു കുടുംബത്തോടൊപ്പം മാത്രമായി ചിലവഴിക്കാന്‍ നോക്കുക
* എല്ലാവരും സമാധാനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതും വളരെ അത്യാവശ്യമാണ്. 
* ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
* അനാവശ്യമായ സമ്മര്‍ദം ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്
Next Article