ഈ ധാരണകള്‍ മനസില്‍ വെച്ചാണോ സെക്സില്‍ ഏര്‍പ്പെടുന്നത് ? എങ്കില്‍ ജീവിതം കട്ടപ്പൊക !

Webdunia
ശനി, 18 ഫെബ്രുവരി 2017 (12:38 IST)
എന്തിനെക്കുറിച്ചും മിഥ്യാധാരണകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. സെക്‌സിന്റെ കാര്യത്തിലും ഇത്തരം മിഥ്യാധാരണകള്‍ ധാരാളമുണ്ട്. പലതിലും വാസ്തവമില്ലാത്ത ധാരണകളാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഈ ധാരണകളെല്ലാം ആരാണുണ്ടാക്കിയതെന്നോ എങ്ങിനെയുണ്ടായ ധാരണകളാണെന്നോ ആര്‍ക്കും വ്യക്തമായി അറിയുകയുമില്ല. എങ്കിലും സെക്‌സ് സംബന്ധമായ ചില മിഥ്യാധാരണകളെക്കുറിച്ചറിയാം...
 
സെക്സിനോടുള്ള താല്‍പര്യം കൂട്ടുന്ന തരത്തിലുള്ള ഭക്ഷണങ്ങളും പാനീയങ്ങള്ഉമെല്ലാമുണ്ടെന്ന ധാരണ പൊതുവെയുള്ളതാണ്. എന്നാല്‍ ഇത്തരം താല്‍പര്യമുണ്ടാകേണ്ടത് മനസില്‍ നിന്നാണെന്നതാണ് വസ്തുത. ഭക്ഷണം ഊര്‍ജവും ശക്തിയും നല്‍കിയേക്കാം. എന്നു കരുതി ഒരു ഭക്ഷണം കഴിച്ചാല്‍ ഉടന്‍ സെക്‌സ് താല്‍പര്യമുണ്ടാകുമെന്ന ധാരണ തെറ്റാണ്. 
 
സെക്സിന്റെ കാര്യം വരുമ്പോള്‍ സ്ത്രീകളേക്കാള്‍ ചതിയ്ക്കാന്‍ സാധ്യത കൂടുതലുള്ളതും മൂന്നാമതൊരാളുമായി ബന്ധം വരാന്‍ സാധ്യത കൂടുതല്‍ പുരുഷന്മാര്‍ക്കാണെന്നുമുള്ള അഭിപ്രായം പൊതുവെ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇതില്‍ ഒരു വാസ്തവവുമില്ലയെന്നതാണ് കര്യം. ഇത് നിങ്ങളേയും നിങ്ങള്‍ ഒരു ബന്ധത്തെ എങ്ങനെ വിലയിരുത്തുന്നു എന്നതിനേയും മാത്രമാണ് ആശ്രയിച്ചിരിക്കുക.
 
അശ്ലീലചിത്രങ്ങള്‍ കാണുന്നതിനും അത്തരത്തിലുള്ള പുസ്തകങ്ങളും മറ്റുമെല്ലാം വായിക്കുന്നതിനുമുള്ള താല്‍പര്യം കൂടുതല്‍ പുരുഷന്മാര്‍ക്കാണെന്ന ധാരണയും പൊതുവായുണ്ട്. എന്നാല്‍ ഇതു ചെയ്യുന്ന സ്ത്രീകളുടെ എണ്ണവും കുറവല്ലയെന്നതാണ് മറ്റൊരു കാര്യം. ഇക്കാര്യം തുറന്നു സമ്മതിയ്ക്കാന്‍ സ്ത്രീകള്‍ മടി കാണിയ്ക്കുമെന്നതാണ് വാസ്തവം. പുരുഷന്മാര്‍ നേരെ മറിച്ചുമാണ്‍. ഗ്രൂപ്പായിപ്പോലും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന പുരുഷന്മാരുമുണ്ട്.
 
ഒരു ബന്ധത്തില്‍ പുരുഷന്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നതു സെക്‌സിനാണെന്നും എന്നാല്‍ സ്ത്രീയുടെ താല്പര്യം  സ്‌നേഹത്തിനാണെന്നും പൊതുവെ പറയാറുണ്ട്. എന്നാല്‍ ഇരു കൂട്ടര്‍ക്കും ഇരു കാര്യങ്ങളോടും താല്‍പര്യമുണ്ടാകുമെന്നതാണ് വാസ്തവം. സ്ത്രീയെ അപേക്ഷിച്ച് പുരുഷന്‍ സെക്‌സില് മുന്‍കയ്യെടുക്കുമെന്നു മാത്രം. ഇതുകൊണ്ടുമാത്രം സ്ത്രീയ്ക്കു താല്‍പര്യമില്ലെന്നോ കുറവാണെന്നോ വിലയിരുത്തേണ്ട കാര്യമില്ല.
 
പുരുഷന്റെ കയ്യിന്റെ വലിപ്പത്തിനനുസരിച്ചായിരിക്കും അദ്ദേഹത്തിന്റെ അവയവത്തിന്റെ വലിപ്പമെന്ന ധാരണയുമുണ്ട്. എന്നാല്‍ ഇതിലും ശാസ്ത്രീയമായ സത്യങ്ങളില്ലെന്നതാണ് വാസ്തവം. കയ്യല്ല, മറ്റു പല ഘടകങ്ങളുമാണ് അവയവവലിപ്പം വര്‍ദ്ധിപ്പിയ്ക്കുന്നതെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്. മസിലുകളുളള പുരുഷന്മാര്‍ കിടക്കയില്‍ കരുത്തരായിരിയ്ക്കുമെന്നുള്ള ധാരണയും തെറ്റാണ്.
Next Article