ഈ വിത്തുകള്‍ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 2 ഏപ്രില്‍ 2024 (10:19 IST)
നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയവായാണ് വിത്തുകള്‍. ചില വിത്തുകള്‍ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ പ്രധാനപ്പെട്ട വിത്താണ് ചിയാ സീഡ്. ഇതില്‍ ധാരാളം വിറ്റാമിന്‍ ബി12, ഒമേഗ3 ഫാറ്റിആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചീത്തകൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോളിനെ കുറയ്ക്കും. മറ്റൊന്ന് ഫ്‌ളാക്‌സ് സീഡാണ് ഇതിലും നേരത്തേ പറഞ്ഞ വിറ്റാമിനുകള്‍ ധാരാളം ഉണ്ട്. കൂടാതെ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. 
 
മത്തന്‍ വിത്തിലും സമാനമായ പോഷകങ്ങള്‍ ഉണ്ട്. കൂടാതെ സണ്‍ഫ്‌ലവര്‍ വിത്ത്, എള്ള്, എന്നിവ കഴിക്കുന്നതും ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് നല്ല കൊളസ്‌ട്രോള്‍ ശരീരത്തില്‍ ഉയര്‍ത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article