വായ വൃത്തിയായി സൂക്ഷിക്കാനും ദുർഗന്ധം അകറ്റാനും നിത്യേന മൗത്ത്‌വാഷ് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. പ്രത്യേകിച്ച് യാത്രകളിൽ ആയിരിക്കുമ്പോൾ. എന്നാല്‍ ഇത്തരത്തില്‍ ദിവസേന മൗത്ത്‌വാഷ് ഉപയോഗിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
പ്രതിദിനം ചുരുങ്ങിയത് രണ്ട്തവണയെങ്കിലും മൗത്ത്‌വാഷ് ഉപയോഗിക്കുന്നവർക്ക് ഇടക്ക് മാത്രംഉപയോഗിക്കുന്നവരെ അപേക്ഷിച്ച്പ്രമേഹം വരാനുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്നാണ് പഠനം പറയുന്നത്. ബാക്ടീരിയയെ പ്രതിരോധിക്കുന്നതിനുള്ള ഘടകങ്ങളാണ് മൗത്ത്വാഷിൽ കൂടുതലായി അടങ്ങിയിരിക്കുന്നത്. മൗത്ത്‌വാഷ് സ്ഥിരമായി ഉപയോഗിക്കുന്നത് നമ്മുടെവായിലെ ജീവാണുവിന്റെ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കും.
മാത്രമല്ല, ഇത്നൈട്രിക്ആസിഡ് രൂപപ്പെടുന്നതിന്തടസമാകുകയുംപോഷണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നമായി മാറുകയും ചെയ്യും. അതിലൂടെ പ്രമേഹ സാധ്യത വർധിപ്പിക്കുന്നതിനും രക്തസമ്മർദം വർധിപ്പിക്കുന്നതിനും ഇടയാക്കുകയും ചെയ്യും.