എല്ലുകൾക്ക് ബലം വെയ്ക്കാൻ മുളപ്പിച്ച പയർ ഉത്തമം

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (16:09 IST)
കുട്ടികളുടെ ഭക്ഷണകാര്യങ്ങളില്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടത് ആവശ്യമാണ്. ചെറുപ്രായത്തിൽ എന്തുകഴിക്കുന്നു എന്നതാണ് ഒരു മനുഷ്യന്‍റെ ശാരീരിക വളര്‍ച്ചയെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഘടകം. ആയതിനാൽ ഇക്കാര്യത്തിൽ മാതാപിതാക്കൾ വളയെഅധികം ശ്രദ്ധിക്കേണ്ടതുണ്ട്. 
 
പയർ വർഗ്ഗങ്ങളൊക്കെ മാതാപിതാക്കൾ കുട്ടികളുടെ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തേണ്ടതാണ്. പയർവർഗ്ഗങ്ങളിൽ ഏറ്റവും മികച്ചത് ചെറുപയർ തന്നെയാണ്. ചെറുപയർ എങ്ങനെ വേണ്ടമെങ്കിലും വേവിച്ച് കുട്ടികൾക്ക് നൽകാം. എന്നാൽ മുളപ്പിച്ച് വേവിച്ച് കൊടുക്കുന്നതാണ് ഏറ്റവും ഉത്തമം. 
 
പ്രോട്ടീന്‍ സമ്പുഷ്‌ടമാണ് ചെറുപയര്‍ വേവിച്ചത്. ഇത് മുളപ്പിച്ചാല്‍ പ്രോട്ടീന്‍ കൂടും. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് പ്രോട്ടീന്‍ ഏറെ അത്യാവശ്യമായ ഒന്നാണ്. മസിലുകള്‍ക്കു ബലം വരുന്നതിനും തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ശരീര വളര്‍ച്ചയ്ക്കുമെല്ലാം അത്യാവശ്യം. പല കുട്ടികള്‍ക്കും ആവശ്യത്തിനു തൂക്കമില്ലാത്തത് വലിയൊരു പ്രശ്‌നമാണ്. ഇതിനുളള നല്ലൊരു മരുന്നാണ് ചെറുപയര്‍ വേവിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article