ആർത്തവകാലത്തെ വയറുവേദനയ്ക്ക് വെള്ളം കുടിക്കൂ

ചിപ്പി പീലിപ്പോസ്

തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (15:54 IST)
സാധാരണയായി സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്തുണ്ടാകുന്ന വയറുവേദന അസഹനീയമാണ്. വളർന്നു വരുന്ന ജീവിത സാഹചര്യവും ഭക്ഷണവുമെല്ലാം ഇതിനു കാരണമാകാറുണ്ട്. അതില്ലാതാക്കാന്‍ സഹായിക്കുന്ന പല മാര്‍ഗ്ഗങ്ങളുമുണ്ട്. 
 
മനസ്സിനെ സ്വതന്ത്രമായി വിഹരിക്കാനനുവദിക്കുക എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കടുത്ത മാനസികാവസ്ഥ വയറുവേദന കൂടാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. ദിവസവും ധരാളം ജലം കുടിക്കുക ഈ പ്രശ്നത്തിന് ഉത്തമപരിഹാരമാണ്. 
 
അതുപോലെ രാത്രി ഭക്ഷണം കഴിച്ചാലുടന്‍ ഉറങ്ങുക. മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ തോന്നുമ്പോള്‍ അടക്കിവയ്ക്കരുത്. കൊളസ്ട്രോള്‍ കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണം. ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും വയറ്റിലെ പേശികള്‍ക്ക് ചലനമുണ്ടാകത്തക്കവിധത്തില്‍ വ്യായാമം ചെയ്യുന്നതും ഈ പ്രശ്നത്തെ പ്രതിരോധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍