പാന്‍ക്രിയാറ്റിക് കാന്‍സര്‍ തിരിച്ചറിയണം നേരത്തെ, ലക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 5 നവം‌ബര്‍ 2024 (20:03 IST)
ഇന്ന് വര്‍ദ്ധിച്ചു വരുന്ന ഒരു രോഗമാണ് കാന്‍സര്‍. പണ്ടുകാലത്ത് ഒക്കെ വളരെ അപൂര്‍വമായി മാത്രമാണ് ക്യാന്‍സര്‍ എന്ന രോഗത്തെക്കുറിച്ച് പോലും കേട്ടിരുന്നത്. എന്നാല്‍ ഇന്ന് ഒരു പ്രദേശമെടുത്താല്‍ തന്നെ ധാരാളം കാന്‍സര്‍ രോഗികളെ കാണാന്‍ സാധിക്കും. ഇന്നത്തെ ജീവിതശൈലി തന്നെയാണ് ഇത്തരത്തിലുള്ള രോഗങ്ങളുടെ പ്രധാന കാരണം. പലതരത്തിലുള്ള കാന്‍സറുകളെ പറ്റി നാം കേട്ടിട്ടുണ്ട്. അത്തരത്തില്‍ ഒന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. കാന്‍സര്‍ ഇത്രയും മാരകമാകാന്‍ കാരണം പലപ്പോഴും രോഗനിര്‍ണയം അവസാന ഘട്ടങ്ങളിലായിരിക്കും. പല ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും നമ്മളത് കാന്‍സര്‍ ആണെന്ന രീതിയില്‍ ചിന്തിച്ചെന്നു വരില്ല. പാന്‍ക്രിയാറ്റിക് കാന്‍സറും അതുപോലെ തന്നെയാണ്. എന്തൊക്കെയാണ് പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ലക്ഷണങ്ങള്‍ എന്ന് നോക്കാം. 
 
പ്രധാനമായും അടിവയറ്റില്‍ വേദന, നടുവേദന എന്നിവയുണ്ടാകും. ഇവയോടൊപ്പം ഇത്തരം രോഗമുള്ളവര്‍ക്ക് ഭക്ഷണം കഴിച്ച ഉടനെ തന്നെ ഛര്‍ദിക്കാനും ഒക്കാനും വരുന്നതായോ തോന്നും. ഇവരില്‍ പ്രമേഹം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പാന്‍ക്രിയാടിക് കാന്‍സര്‍ ഉള്ളവരില്‍ മഞ്ഞപ്പിത്തം ഉണ്ടാകാറുണ്ട്. അതോടൊപ്പം തന്നെ ഇവരുടെ ത്വക്കില്‍ ചൊറി പോലെയുള്ള പ്രശ്‌നങ്ങളും ഉണ്ടാകും. ഈ ലക്ഷണങ്ങളെല്ലാം കുറച്ചുകാലത്തേക്ക് നീണ്ടു നില്‍ക്കുകയാണെങ്കില്‍ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍