തണുത്ത വെള്ളം കുടിക്കുമ്പോള്‍ ടോണ്‍സിലൈറ്റിസ് ഉണ്ടാകുന്നതിന് പിന്നിലെ കാരണം അറിയാമോ

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 5 നവം‌ബര്‍ 2024 (18:12 IST)
ടോണ്‍സിലൈറ്റിസ് എന്ന സര്‍വ്വസാധാരണമായ ഒരു അസുഖമാണ്. സാധാരണയായി കുട്ടികളിലാണ് കൂടുതലും ടോണ്‍സിലൈറ്റിസ് കാണപ്പെടുന്നത്. എന്നാല്‍ എന്താണ് ടോണ്‍സിലൈറ്റില്‍ എന്ന് പലര്‍ക്കും അറിയില്ല. നമ്മുടെ ശരീരത്തിലെ ടോണ്‍സില്‍ ഗ്രന്ഥികള്‍ക്കുണ്ടാകുന്ന അണുബാധയാണ് ടോണ്‍സിലൈറ്റിസ്. തൊണ്ടയില്‍ അണ്ണാക്കില്‍ ഇരുവശത്തുമായാണ് ടോണ്‍സിലുകള്‍ സ്ഥിതി ചെയ്യുന്നത്. 
 
ഒരു പരിധിവരെ വായു, ഭക്ഷണം, ശ്വാസം എന്നിവയിലൂടെ വരുന്ന അണുക്കളെ തടയുന്നത് ടോണ്‍സില്‍ ഗ്രന്ഥികളാണ്. ഈ ടോണ്‍സില്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനം അവതാളത്തില്‍ ആകുമ്പോഴാണ് ഇവയില്‍ അണുബാധ ഉണ്ടാകുന്നത്. ഇതിന് കാരണങ്ങള്‍ ശരീരത്തിന് അകത്തും പുറത്തും നിന്നുമാവാം. തണുത്ത വെള്ളം കുടിക്കുമ്പോള്‍ ടോണ്‍സില്‍ ഗ്രന്ഥികളുടെ താപനിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുകയും ഇത് അതിന്റെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. 
 
അതുകൊണ്ടാണ് തണുത്ത ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ ചിലരില്‍ ടോണ്‍സിലൈറ്റിസ് ഉണ്ടാകുന്നത്. അതുപോലെതന്നെ മഴ നനയുമ്പോഴോ എസി സ്ഥിരമായി ഉപയോഗിക്കുന്നവരിലോ മഞ്ഞു കൊള്ളുമ്പോള്‍ ഒക്കെ ടോണ്‍സിലൈറ്റിസ് ഉണ്ടാവാം. ഇത് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമാണ്. രോഗബാധിതരുടെ ചുമയ്ക്കുമ്പോഴോ തുമ്മല്‍ ഇത് മറ്റൊരാളിലേക്ക് പകരാന്‍ സാധ്യതയുണ്ട്. പനി, തലവേദന, ശരീരവേദന, ക്ഷീണം, ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്, തൊണ്ടവേദന എന്നിവയാണ് ടോണ്‍സിലൈറ്റിസിന്റെ ലക്ഷണങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍