തൽകാലിക ആശ്വാസത്തിനുള്ള വേദനാസംഹാരികൾ പിന്നീട് സമ്മാനിക്കുക വേദന മാത്രം

Webdunia
ബുധന്‍, 4 ഏപ്രില്‍ 2018 (15:45 IST)
തൽക്കാലത്തെ അശ്വാസത്തിനു വേണ്ടി ചെറിയ തലവേദനക്കും ജലദോഷത്തിനും വരേ വേദനാസംഹാരികൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതു മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചൊന്നും അപ്പോൾ നമ്മൾ ചിന്തിക്കാറില്ല. വേദനാസംഹാരികളെ ഡോക്ടർമാർ പോലും അത്രകണ്ട് പ്രോത്സാഹിപ്പിക്കാറില്ലാ എന്നതാണ് സത്യം. ആപ്പോഴാണ് നമ്മുടെ സ്വയം ചികിത്സ.
 
പെയിൻ കില്ലറുകളുടെ ഉപയോഗം ഗുരുതരമായ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഇവ ആദ്യം ചെയ്യുക നമ്മുടെ നാഡീവ്യവസ്ഥയെ തകരാറിലാക്കുകയാണ്. നമുക്ക് ഊഹിക്കാൻ പോലും സാധിക്കാത്ത വേഗത്തിൽ തലച്ചോറിന്റെ നിർദേശങ്ങൾ വിവിധ അവയവങ്ങളിലെത്തിക്കുന്ന നാഡികൾക്കേൽക്കുന്ന ചെറിയ തകരാറ് പോലും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. 
 
വേദനാസംഹാരികൾ ഏറ്റവുംകൂടുതൽ ബാധിക്കുക ഹൃദയാരോഗ്യത്തെയാണ് എന്നാണ് നിരവധി പഠനങ്ങൾ തെളിയിക്കുന്നത്. വേദനാസംഹാരികൾ നിരന്തരം ഉപയോഗിക്കുന്നവരിൽ ഹൃദയാഘാതത്തിനുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണെന്ന് തെളീയിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ തന്നെ നേരിട്ട് രക്തത്തിൽ കലരുന്ന തരത്തിലുള്ള പെയിൻ കില്ലറുകൾ കഴിക്കുന്നവരിൽ സാധ്യത ഏഴ് മടങ്ങാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article