ഉറക്കത്തെ കവർന്നെടുക്കുന്ന പുത്തൻ സങ്കേതികവിദ്യ; മാറ്റേണ്ടിയിരിക്കുന്നു ഈ സ്മാർട്ട്ഫോൺ ശീലം

തിങ്കള്‍, 2 ഏപ്രില്‍ 2018 (14:40 IST)
ഉറക്കത്തിന് മനുഷ്യന്റെ ശാരീരിക മാനസ്സിക ആരോഗ്യകാര്യത്തിൽ വലിയ പങ്കുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലാല്ലൊ. ക്രിത്യമായ ഉറക്കമാണ് ഏതൊരു വ്യക്തിയുടെയും പ്രധാന ഊർജ്ജം. എന്നാൽ ഈ ഊർജ്ജത്തിന് നാം അത്രമാത്രം പ്രധാന്യം ഇപ്പോൾ നൽകുന്നില്ല എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇതിനു കാരണക്കാരാവുന്നതാകട്ടെ ആധുനിക സാങ്കേതികവിദ്യയും. സ്മാർട്ട് ഫോണുകളും കമ്പ്യൂട്ടറുകളും നമ്മുടെ ഉറക്കത്തെ കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു.
 
ഇന്ത്യയിൽ 32% ആളുകളുടെയും ഉറക്കം കളയുന്നത് പുത്തൻ സാങ്കേതിക വിദ്യയെന്ന് പുതിയ പഠനത്തിലെ വെളിപ്പെടുത്തൽ. കമ്പ്യൂട്ടറുകളുടെയും സ്മാർട്ട്ഫോണുകളുടെയും അമിത ഉപയോഗമാണ് ഇതിനുകാരണമെന്നും പഠനം വ്യക്തമാക്കുന്നു. ഫിലിപ്സിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നടത്തിയ സർവ്വേയിലാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. 
 
ഈ കണക്കിൽ വലിയൊരു ശതമാനം ആളുകളും തങ്ങളുടെ ജോലി ആവശ്യങ്ങൾക്ക് വേണ്ടിയാണ് സാങ്കേതിക വിദ്യ കൂടുതലായും, ഏറെ വൈകിയും ഉപയോഗിക്കുന്നത്. 19ശതമാനമാണ് ഇത്തരക്കാരുടെ കണക്ക്. മറ്റുള്ളവരാകട്ടെ ഗെയ്മുകൾ കളിച്ചും, സിനിമകൾ കണ്ടുമാണ് സ്വന്തം ഉറക്കത്തെ ഇല്ലാതാക്കുന്നത്. എന്നാൽ ഇത് ശാരീരികമായും മാനസികമായും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. 
 
കടുത്ത് മാനസ്സിക സംഘർഷങ്ങളിലേക്ക് ഇത് തള്ളിവിടും. ദിവസവും എട്ട് മണിക്കുർ ഉറങ്ങാൻ സധിക്കാത്തവർക്ക്  വിശാദരോഗവും ഉത്കണ്ഠയും വളരെ വേഗം പിടിപെടും എന്നാണ് ഈ മേഘലയിലെ വിദഗ്ധർ പറയുന്നത്. 13 രാജ്യങ്ങളിലായി 15000 പേരിലാണ് പഠനം നടത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍