ഈ ചൂടുകാലത്ത് നാം ഏറെ ഇഷ്ടപ്പെടുന്ന ഒരു പാനിയമാണ് നാരങ്ങാവെള്ളം. ഏറെ ആരോഗ്യ ഗുണങ്ങളുള്ള നമ്മുടെ ഈ നാടൻ പാനിയത്തിന് വിപണിയിലും വളരെ പ്രാധാന്യമാണുള്ളത്. വേഗത്തിൽ നിർമ്മിക്കനാവുന്ന ചിലവു കുറഞ്ഞ പാനിയമാണ് നാരങ്ങാവെള്ളം എന്നതാണ് ഇതിന് കാരണം. പലതരത്തിലുള്ള പരീക്ഷണങ്ങൾക്കും നാരങ്ങാവെള്ളം വിധേയമായി. നാരങ്ങാസോഡയും, കുലുക്കി സർബത്തുമെല്ലാം ഈ പരീക്ഷണത്തിനൊടുവിൽ രൂപപെട്ട ജനപ്രിയ പാനിയങ്ങളാണ്. എന്നാൽ ഇവ എത്രത്തോളം ആരോഗ്യകരമാണെന്ന് നമ്മൾ ചിന്തിക്കാറില്ല
നാരങ്ങയിൽ സോഡകൂടി ചേരുന്നതിലൂടെ വിരുദ്ധ ഫലമാണ് ഇത് ചെയ്യുക. കാർബോണേറ്റഡ് പാനിയങ്ങൾ ശ്രരീരത്തിൽ എങ്ങനെയാണോ പ്രവർത്തിക്കുന്നത് അതേരീതിയിൽ തന്നെയാണ് നരങ്ങാസോഡയും ശരീരത്തിൽ പ്രവർത്തിക്കുക. നാരങ്ങയുടെ സ്വാഭാവിക ഗുണങ്ങളേയും ഇത് ഇല്ലാതാക്കും വിരുദ്ധ ചേരുവ ഒരുമിച്ചു ചേരുന്നത് ശരീത്തിന് അത്യന്തം ദോഷകരമാണ്. സോഡക്ക് പകരം ഇഞ്ചിയോ തേനോ നാരങ്ങാവെള്ളത്തിൽ ചേർക്കുന്നത് നല്ലതാണ്.