വണ്ണം കുറയ്ക്കാന്‍ ഒടാനും ചാടാനുമൊന്നും പോകേണ്ടതില്ല, ബട്ടറിട്ട് കാപ്പികുടിച്ചാല്‍ മാത്രം മതി..!

ശനി, 28 ഫെബ്രുവരി 2015 (13:26 IST)
വണ്ണം കുറയ്ക്കാന്‍ പരസ്യത്തില്‍ കാണുന്ന മരുന്നുകളും എണ്ണകളും വാങ്ങി തേക്കുന്ന സ്വഭാവമുള്ളവരാണ് മടിയന്മാര്‍. എന്നാല്‍ കൈയ്യിലെ കാശ് പോകുന്നതല്ലാതെ തടിമാത്രം കുറഞ്ഞ അനുഭവം ആരും പറഞ്ഞിട്ടീല്ല. ഇനിയും ചിലര്‍ ജിംനേഷ്യത്തില്‍ പോയി തടികുറയ്ക്കാന്‍ മെനക്കെടാറുണ്ട്. എന്നാല്‍ അതും പാതിവഴിയില്‍ നിര്‍ത്തി മടുത്ത് തിരിച്ച് വരുന്നവരാണധികവും. ഇത്തരം കാശു കളഞ്ഞുള്ള കോപ്രായങ്ങള്‍ കൊണ്ട് തടി കുറയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ കഠിനമായ ഭക്ഷണ നിയന്ത്രണമാണ് നടത്തുന്നത്. അത് അവസാനം അസുഖം പിടിച്ച് ആശുപത്രി കിടക്കയില്‍ കൊണ്ടെത്തിക്കും. എന്നാല്‍ ഇതൊന്നും ചെയ്യാതെ വെറുമൊരു കപ്പി കുടിച്ചാല്‍ ക്രമേണെ തടി കുറയ്ക്കാമെന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയാമോ?
 
കാപ്പി കുടിക്കരുത് എന്നാണ് ഡയറ്റിംഗ് നിയന്ത്രണമുള്ളവര്‍ ധരിച്ചിരിക്കുന്നത്. എന്നാല്‍ വെറും കാപ്പിയല്ല ബട്ടര്‍ കാപ്പിയാണ് തടികുറയ്ക്കാന്‍ നമ്മളെ സാഹായിക്കുക. നിങ്ങള്‍ പഞ്ചസാര, ബ്രഡ്, പാസ്റ്റ എന്നിവയെപ്പോലുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ശരീരത്തിലെത്തുന്ന കൊഴുപ്പിനെതന്നെ ശരീരം ഇന്ധനമാക്കി ഉപയോഗിക്കുന്നു എന്ന പ്രതിഭാസമാണ് ഈ കാപ്പി കുടിക്കുമ്പോള്‍ സംഭവിക്കുന്നത്. ഈ പ്രക്രിയ കെറ്റോസിസ് എന്നാണറിയപ്പെടുന്നത്. ഈ പ്രക്രിയയിലൂടെ അധികമുള്ള കൊഴുപ്പ് ഉപയോഗിക്കപ്പെടുകയും തടി കുറയുകയുമാണ് സംഭവിക്കുന്നത്. 
 
യുഎസ് സംരംഭകനായ ഡേവ് ആസ്‌പ്രേയാണ് ഈ കോഫിയുടെ ഉപജ്ഞാതാവ്. ടിബറ്റിലേക്കുള്ള ട്രക്കിങ് വേളയില്‍ അദ്ദേഹം ബട്ടര്‍ ചേര്‍ത്ത ചായ കുടിച്ചിരുന്നു. പര്‍വതാരോഹകര്‍ ഈ പാനീയം പതിവായി കുടിച്ചിരുന്നു. എനര്‍ജി പകരാനും ഏകാഗ്രത നിലനിര്‍ത്താനും ഈ പ്രത്യേക ചായ പര്‍വതാരോഹകരെ സഹായിച്ചിരുന്നു. ആ അനുഭവത്തിന്റെ ബലത്തിലാണ് ഇദ്ദേഹം ബട്ടര്‍ കാപ്പിയെ അവതരിപിച്ചത്. ബട്ടര്‍ ഇട്ട് കാപ്പികുടിക്കാമെന്ന വിചിത്രമായ ശീലം അമേരിക്കയിലാണാദ്യം പ്രചരിച്ചത്.ഇപ്പോള്‍ യുകെയിലും അതിന് പ്രചാരമുണ്ട്. ബുള്ളറ്റ് കോഫി, ഫാറ്റ് ബ്ലാക്ക്, തുടങ്ങിയ പേരുകളിലാണിത് പ്രചരിക്കുന്നത്.
 
ബട്ടറിലടങ്ങിയിട്ടുള്ള കൊഴുപ്പ് പഞ്ചസാരയേക്കാള്‍ നമ്മുടെ ശരീരത്തിന് ഉത്തമമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ ബട്ടര്‍ കോഫിയ്ക്ക് വലിയ പ്രചാരമാണ് ഉണ്ടായിരിക്കുന്നത്. ഹൃദയാഘാതത്തിന് കാരണമാകുന്ന വസ്തുവെന്ന് പറഞ്ഞ് ഉപയോഗിക്കാതിരുന്ന സാധനമാണ് ബട്ടര്‍. എന്നാല്‍ തങ്ങളുടെ അമിതവണ്ണം കുറഞ്ഞുവെന്നും നല്ല ആരോഗ്യവും ഏകാഗ്രതയും പുതുജീവനും ഇതിലൂടെ കരഗതമാകുന്നുണ്ടെന്നുമാണ് ബട്ടര്‍കോഫി പതിവാക്കിയവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇത് ബട്ടര്‍ കോഫിയ്ക്ക് കൂടുതല്‍ ആരാധകരെ കൂട്ടിയിരിക്കുകയാണ്. 
 
ബ്രേക്ക്ഫാസ്റ്റിന് പകരമായി കഴിക്കാമെന്നാണ് ഇതിന്റെ ആരാധകര്‍ പറയുന്നത്. അമിതവണ്ണം കുറയ്ക്കുന്നതിന് പുറമെ എനര്‍ജി നല്‍കുന്നതിനും ഏകാഗ്രത വര്‍ധിപ്പിക്കുന്നതിനും കലോറി എരിച്ച് കളയുന്നതിനും ലഞ്ച് വരെ നിങ്ങള്‍ക്ക് വിശപ്പ് കൂടാതെ പിടിച്ച് നില്‍ക്കാനും ഈ പ്രത്യേക കാപ്പി സഹായിക്കുമെന്നാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ പരമ്പരാഗത വെയിറ്റ് ലോസ് എക്‌സ്പര്‍ട്ട് ഈ വാദത്തെ അംഗീകരിക്കുന്നില്ല. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണക്രമം തലവേദന, പേശി വേദന, ദഹനപ്രശ്‌നങ്ങള്‍ തുടങ്ങിയവ സൃഷ്ടിക്കുമെന്നാണവര്‍ വാദിക്കുന്നത്. അതേസമയം ഇതിന്റെ മടുപ്പിക്കുന്ന ഗന്ധം മൂലം ആദ്യം കുടിക്കുന്നവര്‍ക്ക് ഛര്‍ദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുമെന്നതിനാല്‍ ഉപയോഗം അല്‍പ്പം കടുത്തതാകും.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക