അറിഞ്ഞിരിക്കണം ചില സമയങ്ങളിൽ ആരോഗ്യത്തിന് വിപരീത ഫലം നൽകുന്ന പഴങ്ങളെക്കുറിച്ചും പച്ചക്കറികളെക്കുറിച്ചും

Webdunia
വ്യാഴം, 17 മെയ് 2018 (11:06 IST)
പഴവർഗ്ഗങ്ങളും പച്ചക്കറികളും ആരോഗ്യത്തിന് വളരെ നല്ലതാണ്. ആരോഗ്യകരമായ പല പ്രശ്‌നങ്ങൾക്കും പരിഹാരവും ഇവ തന്നെയാണ്. എന്നാൽ ഇവയെ പേടിക്കേണ്ടതുണ്ട്. ചില സന്ദർഭങ്ങളിൽ ഇത് വില്ലന്മാരായും പ്രവർത്തിക്കും. ചില മരുന്നുകൾ ചില പഴങ്ങളും പച്ചക്കറികളുമായി ചേരില്ല. മരുന്നുകളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളും പഴങ്ങളിലെയും പച്ചക്കറികളിലെയും ഘടകങ്ങളും തമ്മിൽ ചേരുമ്പോൾ വിപരീത ഫലങ്ങൾ ഉണ്ടാകും. ഇങ്ങനെ വിപരീത ഫലങ്ങൾ ഉണ്ടാക്കുന്ന പഴങ്ങളെക്കുറിച്ചും പച്ചക്കറിക്ലെക്കുറിച്ചും മരുന്നുകളെക്കുറിച്ചും അറിയാം.
 
കഫ്സിറപ്പുകളും സിട്രസ്‌ വർഗത്തിലുള്ള പഴങ്ങളും
 
ഡെക്സട്രോമെട്രോഫാൻ അടങ്ങിയ കഫ് സിറപ്പുകൾ നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് വർഗത്തിലുള്ള പഴങ്ങൾക്കൊപ്പം കഴിക്കരുത്. സിട്രസ് ആസിഡും സിറപ്പിലെ ഘടകങ്ങളും ചേർന്ന് രോഗിയ്ക്ക് ഉറക്കം തൂങ്ങലുണ്ടാക്കും.
 
മുന്തിരി, പഴം എന്നിവയ്‌ക്കൊപ്പം ബി പി മരുന്നുകൾ
 
ബി പി കുറയ്ക്കാനായി കഴിക്കുന്ന സ്റ്റാറ്റിൻ മരുന്നുകൾ മുന്തിരിയ്‌ക്കൊപ്പം ഉപയോഗിക്കരുത്. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ സ്റ്റാറ്റിനുകൾ ശരീരം ഉപയോഗപ്പെടുത്തുന്നത് തടയും. അതുപോലെ പഴവും ബി പി മരുന്നുകളും ഒരിക്കലും ഒരുമിച്ച് ഉപയോഗിക്കരുത്. പഴത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലായതുകൊണ്ട് ബി പിയ്ക്കുള്ള മരുന്നുമായി ഒരുമിച്ച് പ്രവർത്തിപ്പിക്കുമ്പോൾ രോഗി അമിതമായി വിയർക്കുകയും ഹൃദയമിടിപ്പ് വർദ്ധിക്കുകയും ചെയ്യും
 
ഹൃദയത്തിന്റെ താളം തെറ്റിക്കും വയമ്പ്
 
വയമ്പും ഇത് ചേർന്നിട്ടുള്ള ആഹാര സാധനങ്ങളും ഹൃദയ സംബന്ധമായി മരുന്ന്‌ കഴിക്കുന്നവർക്ക് പ്രശ്‌നമാണ് അതുകൊണ്ടുതന്നെ ഈ മരുന്ന് കഴിക്കുമ്പോൾ പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ട്. ശരീരത്തിലെ പൊട്ടസ്യത്തിന്റെ അളവ് കുറയ്ക്കുന്നതിൽ വയമ്പ് വില്ലനാകുകയും ഇത് ഹൃദയത്തെ സാരമായി ബാധിക്കുകയും ചെയ്യും.
 
ഇലക്കറികളും രക്തം കട്ടപിടിയ്‌ക്കുന്നത് തടയുന്ന മരുന്നും
 
ആരോഗ്യപ്രദമായ ഭക്ഷണങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളവയാണ്‌ ഇലക്കറികളും. എന്നാൽ ഇവയും വില്ലനായേക്കാം എന്നാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രക്തം കട്ടപിടിയ്ക്കുന്നത് തടയാനുള്ള മരുന്നുകൾക്കൊപ്പം ഇലക്കറികൾ കഴിക്കരുത്. കാരണം ഇലക്കറികൾ രക്തം കട്ടയാകാൻ സഹായിക്കുന്ന ആഹാരമാണ്‌

അനുബന്ധ വാര്‍ത്തകള്‍

Next Article