പ്രതിസന്ധികളിലും തളരാത്ത വ്യക്തിയാണോ നിങ്ങള്‍, ലക്ഷണങ്ങള്‍ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 30 ജൂലൈ 2024 (15:07 IST)
നല്ല പക്വതയുള്ളവര്‍ക്ക് ശാസ്ത്രീയമായി നിരവധി ലക്ഷണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഇമോഷണല്‍ സ്‌റ്റെബിലിറ്റി. എത്ര മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ട സാഹചര്യത്തിലും അവര്‍ വൈകാരികമായി തീരുമാനം എടുക്കില്ല. അതുപോലെ തന്നെ എടുത്തുചാട്ടം. അമിതമായി വികാരം പ്രകടിപ്പിക്കല്‍ ഇതൊന്നും ഉണ്ടാകില്ല. തോല്‍വി സംഭവിക്കുന്ന സാഹചര്യത്തിലും തളരാതെ മറ്റുമാര്‍ഗങ്ങള്‍ അവര്‍ തേടും. തടസങ്ങളെ പതിയെ മറികടക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. 
 
മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമാണ് സഹജീവികളോട് കാരുണ്യവും സഹാനുഭൂതിയും കാണിക്കുന്നത്. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനും അവരുടെ വികാരങ്ങള്‍ മനസിലാക്കാനും ഇവര്‍ക്ക് കഴിവുണ്ടാകും. കൂടാതെ അവര്‍ തുറന്ന മനസുള്ളവരായിരിക്കും. പുതിയ അറിവുകള്‍ അരുപറഞ്ഞാലും അത് കേള്‍ക്കാനും മനസിലാക്കാനും അവര്‍ക്ക് സാധിക്കും. ഒരു വിശ്വാസത്തില്‍ മാത്രം അടിയുറച്ച് നില്‍ക്കുന്നവരായിരിക്കില്ല അവര്‍. അവരുടെ അഭിപ്രായങ്ങള്‍ ചിലപ്പോള്‍ ശരിയെന്നുതോന്നുമ്പോള്‍ മാറാം. ഇത്തരത്തില്‍ അഭിപ്രായങ്ങള്‍ മാറ്റുന്നതില്‍ നാണക്കേട് വിചാരിക്കാത്തവരുമായിരിക്കും അവര്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍